പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സംസ്കാരം ഇന്ന് വൈകിട്ട്

punathil kunjabdulla

ഇന്ന് അന്തരിച്ച മലയാളികളുടെ പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.കാരക്കാട് ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരചടങ്ങുകള്‍ നടക്കുക. കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചശേഷമാണ് സംസ്കാരം.  ഇന്ന് രാവിലെ ഏഴ് നാല്പതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം 77വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം.

punathil kunjabdulla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top