Advertisement

സ്വര്‍ണ്ണക്കടത്ത് കേസ്; സംസ്ഥാന സര്‍ക്കാരിനെതിരെ ഹർജിയുമായി എം.ശിവശങ്കര്‍

October 27, 2022
Google News 3 minutes Read
M Sivashankar filed petition against government

സ്വര്‍ണ്ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാരിനെതിരെ എം.ശിവശങ്കര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്നെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കണമെന്ന് ആവശ്യം. 2020 ജൂലൈ 17 മുതൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത ഉത്തരവിനെതിരെയാണ് ഹര്‍ജി ( M Sivashankar filed petition against government ).

Read Also: കരയിലും കടലിലും സമരം…! വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത

താന്‍ 2020 ജൂലൈ 7-ന് അവധിക്ക് അപേക്ഷിച്ചതാണെന്നും ഒരു വർഷത്തേക്ക് അവധിയിൽ പോകാൻ സർക്കാർ അനുവദിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ അവധി റദ്ദാക്കി സര്‍ക്കാര്‍ തന്നെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

നേരത്തെ അനുവദിച്ച അവധി റദ്ദാക്കിയതിനു പിന്നിലും തന്നെ സസ്‌പെൻഡ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലും ബാഹ്യമായ ഇടപെടലും രാഷ്ട്രീയ കാരണങ്ങളുമാണ് ഉണ്ടായത്. മാധ്യമങ്ങളുടെ കോലാഹലങ്ങളെ തൃപ്തിപ്പെടുത്താൻ നിരപരാധിയായ തന്നെ സസ്‌പെൻഡ് ചെയ്യാന്‍ സർക്കാര്‍ നിർബന്ധിതരായെന്നും ഹർജിയിൽ എം.ശിവശങ്കർ ആരോപിക്കുന്നു.

Story Highlights: Gold smuggling case; M. Sivashankar filed a petition against the state government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here