ഋഷി സുനകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി; ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരം ചര്‍ച്ചയായി

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധത്തിന് മുന്‍കൈ എടുക്കുമെന്ന് ഋഷി സുനക് മോദിക്ക് ഉറപ്പുനല്‍കി. ( PM Modi speaks to UK PM Rishi Sunak)
മോദി-സുനക് ചര്‍ച്ചയില്‍ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരം പ്രധാന വിഷയമായി. സന്തുലിതമായ വ്യാപാര ബന്ധങ്ങളിലൂടെ ഇരുരാജ്യങ്ങള്‍ക്കും പുരോഗതി കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഋഷി സുനക് നരേന്ദ്രമോദിയോട് പറഞ്ഞു. ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് മോദി സുനകുമായി ഫോണില്‍ ബന്ധപ്പെടുന്നത്.
ഋഷി സുനകുമായി ചര്‍ച്ചകള്‍ നടത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫോണ്‍ സംസാരത്തിന് ശേഷം മോദി ട്വിറ്ററില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തും. ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരം മെച്ചപ്പെടുത്തുമെന്നും മോദി ട്വിറ്ററിലൂടെ അറിയിച്ചു.
Story Highlights: PM Modi speaks to UK PM Rishi Sunak
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here