തൃശൂരില്‍ 5.5ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

തൃശൂരില്‍ മാരക ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍. അഞ്ചര ഗ്രാം എംഡിഎംഎയുമായാണ് രണ്ട് പേര്‍ പിടിയിലായത്. എടവലങ്ങ് സ്വദേശി ജോയല്‍, മേത്തല സ്വദേശി സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കൈപ്പമംഗലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടുന്നത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരുടെ ഫോണുകളും പരിശോധിക്കുന്നുണ്ട്.
തൃശൂര്‍ കയ്പമംഗലത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായ പ്രതികള്‍ ബന്ധപ്പെട്ടവരുടെ പട്ടികയില്‍ വിദ്യാര്‍ത്ഥികളുമായുള്ള ലഹരി ഇടപാടുമുണ്ടായിരുന്നു. 15.2ഗ്രാം എംഡിഎംഎയുമായി വിഷ്ണു, ജിനേഷ് എന്നിവരാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇവരുമായി ബന്ധമുള്ളവരുടെ പട്ടിക പരിശോധിക്കുന്നതിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്നുണ്ടെന്ന് തെളിഞ്ഞത്.
അടുത്ത കേസുകളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ലഹരിമരുന്ന് ഇടപാടുകാര്‍ക്കായി വ്യാപക അന്വേഷണം നടത്തുകയാണ് പൊലീസ്.
Story Highlights: two arrested trissur with 5.5 gram MDMA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here