ഭർത്താവിന്റെ മുന്നിൽ ഭാര്യ തൂങ്ങിമരിച്ചു; രക്ഷിക്കുന്നതിനുപകരം വീഡിയോ പകർത്തി യുവാവ്

ഉത്തർപ്രദേശിലെ കാൺപൂരിൽ ഭാര്യ ഭർത്താവിന്റെ മുന്നിൽ തൂങ്ങിമരിച്ചു. യുവതിയെ രക്ഷിക്കുന്നതിനു പകരം വീഡിയോ ചിത്രീകരിച്ച ഭർത്താവ് മരണ ശേഷം ഭാര്യ കുടുംബത്തെ വീഡിയോ കാണിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പ്രതിയായ ഭർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ശോഭിത വീട്ടിൽ ആത്മഹത്യ ചെയ്തത്. ഈ വിവരം ഭർത്താവ് സഞ്ജീവ് ഭാര്യയുടെ കുടുംബാംഗങ്ങളെ അറിയിച്ചു. ശോഭിതയുടെ വീട്ടുകാർ മരുമകന്റെ വീട്ടിലെത്തിയപ്പോഴാണ് മകളുടെ മൃതദേഹം കട്ടിലിൽ കിടക്കുന്നത് കണ്ടത്. ശോഭിത എന്തിനാണ് തൂങ്ങിമരിച്ചതെന്ന് കുടുംബം ചോദിച്ചപ്പോൾ പ്രതി തൻ്റെ മൊബൈലിലെ വീഡിയോ കാണിക്കുകയായിരുന്നു. വീഡിയോയിൽ രണ്ട് തവണ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നുണ്ട്.
രണ്ടാം വട്ട ശ്രമത്തിൽ ശോഭിത മരിച്ചു. നാല് വർഷം മുമ്പാണ് സഞ്ജയും ശോഭിത ഗുപ്തയും വിവാഹിതരാകുന്നത്. ഭാര്യയും ഭർത്താവും തമ്മിൽ ഏറെ നാളായി തർക്കം നിലനിന്നിരുന്നതായി പറയപ്പെടുന്നു. താൻ തന്നെയാണ് മകളെ ആശുപത്രിയിലെത്തിച്ചതെന്ന് രാജ്കിഷോർ പൊലീസിനോട് പറഞ്ഞു. ശോഭിതയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് സഞ്ജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights: UP Man Films Wife Attempting Suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here