Advertisement

മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സുളള ഹൈടെക് കാര്‍ മോഷ്ടാവ് പാലക്കാട് പിടിയില്‍

October 28, 2022
Google News 2 minutes Read

മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സുളള ഹൈടെക് കാര്‍ മോഷ്ടാവ് പാലക്കാട് പിടിയില്‍.പഴയ വാഹനം വില്‍പ്പന എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഉടമ പാലക്കാട് ചിറ്റൂര്‍ സ്വദേശി നവാസ് ആണ് പിടിയിലായത്.വാഹനം വില്‍ക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ചെറിയ തുക നല്‍കി വാഹനം ടെസ്റ്റ് ഡ്രൈവിന് വാങ്ങി മുങ്ങുന്നതാണ് പ്രതിയുടെ രീതി. ഇയാളുടെ സുഹൃത്ത് മുഹമ്മദും കസബ പൊലീസിന്റെ പിടിയിലായി.(hightech car thieves arrested in palakkad)

ഫേയ്‌സ്ബുക്കില്‍ 317000 ഫോളോവേഴ്‌സുണ്ട് നവാസിന്റെ ‘പഴയ വാഹനം വില്പന’ എന്ന ഗ്രൂപ്പിന്..ഗ്രൂപ്പില്‍ വാഹനം വിൽക്കാൻ താത്പര്യം പ്രകടിപ്പിക്കുന്ന ആളുകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇവര്‍ക്ക് ചെറിയ തുക അഡ്വാന്‍സ് ആയി നല്‍കി വാഹനം ടെസ്റ്റ് ഡ്രൈവിനായി വാങ്ങി മുങ്ങുന്നതാണ് പ്രതിയുടെ രീതി.

Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

ഒക്ടോബര്‍ 24ന് സമാനരീതിയില്‍ ചന്ദ്രനഗറില്‍ വച്ച് കോഴിക്കോട് വടകര സ്വദേശിയുടെ റിട്ട്‌സ് കാര്‍ 15000 രൂപ അഡ്വാന്‍സായി നല്‍കി ടെസ്റ്റ് ഡ്രൈവിനായി വാങ്ങി പ്രതി മുങ്ങി.സിസിടിവി,സിഡിആര്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതികള്‍ പിടിയിലായി.

വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു.മോഷണം പോയ കാര്‍ കോയമ്പത്തൂരില്‍ നിന്നും കണ്ടെടുത്തു.പ്രതികള്‍ക്ക് സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുളളതായാണ് പൊലീസ് പറയുന്നത്.നവാസിന്റെ പേരില്‍ മാത്രം പാലക്കാട് – തൃശ്ശൂര്‍ ജില്ലകളിലായി 14 മോഷണ കേസ്സുകളുണ്ട്.നിരവധി തവണ പ്രതികള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതി.

Story Highlights: hightech car thieves arrested in palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here