Advertisement

‘തകർന്ന് കിടക്കുകയാണ് കേരളം, മണ്ടൻ തീരുമാനങ്ങൾ ആണ് സർക്കാരിന്റേത്’; കെ സുരേന്ദ്രൻ

October 28, 2022
Google News 2 minutes Read

സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉണ്ടാക്കരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മണ്ടൻ തീരുമാനം ആണ് മന്ത്രിമാർ എടുക്കുന്നത്. എരിതീയിൽ എണ്ണ ഒഴിക്കുകയാണ് മുഖ്യമന്ത്രി. സത്യപ്രതിജ്ഞാ ലംഘനമാണ് ധനമന്ത്രി നടത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. ധനമന്ത്രിയെ കൊണ്ട് രാജിവയ്പ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.(k surendran against kerala government)

ഗവർണറുടെ മനസിന്റെ പ്രീതി നഷ്ട്ടപ്പെട്ടു എന്നതല്ല വിഷയം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഇങ്ങനെയാണോ സംരക്ഷിക്കേണ്ടതെന്നും സുരേന്ദ്രൻ ചോദിച്ചു. ഗവർണർ എടുത്ത നിലപാട് തന്നെയാണ് ഹൈക്കോടതിയും പറഞ്ഞത്. ചാൻസലറുടെ അധികാരത്തെ ഹൈക്കോടതി ഒരു ഘട്ടത്തിലും ചോദ്യം ചെയ്തിട്ടില്ല.

Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

എം.വി.ഗോവിന്ദന് എന്തു വേണമെങ്കിലും പറയാം. പക്ഷേ ഗവർണർ നിശ്ചയിച്ച മന്ത്രിമാർക്ക് എന്തെങ്കിലും പറയാൻ കഴിയില്ല. മന്ത്രിമാർക്ക് രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കാൻ ആകില്ലെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാ പോയ കോടാലിയാണെന്നും കെ.സുരേന്ദ്രൻ ആരോപിച്ചു.

Story Highlights: k surendran against kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here