Advertisement

‘ദീപാവലി മധുരത്തിനൊപ്പം ഒരു ലക്ഷം രൂപ’; കർണാടക മുഖ്യമന്ത്രി മാധ്യമപ്രവർത്തകർക്ക് കൈക്കൂലി നൽകിയെന്ന് ആരോപണം

October 28, 2022
Google News 4 minutes Read

കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ മാധ്യമ പ്രവർത്തകരെ കൈകൂലി കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം. ദീപാവലി മധുരത്തോടൊപ്പം ഒരു ലക്ഷം രൂപ അടങ്ങിയ പെട്ടിയാണ് നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷജീവനക്കാരനാണ് പെട്ടി മാധ്യമ പ്രവർത്തകന്റെ ഓഫീസിൽ എത്തിച്ചത്.(Karnataka CMO’s ‘Deepavali gift’ A box of sweets and a lakh in cash for journalists)

ഒരു മുതിർന്ന മാധ്യമ പ്രവർത്തകന്റെ ഓഫീസിൽ പണമടങ്ങിയ പെട്ടി ശനിയാഴ്ച്ച രാത്രിയിലായിരുന്നു എത്തിച്ചത്. പെട്ടി തുറന്നപ്പോൾ മധുരത്തോടൊപ്പം പണമടങ്ങിയ കവർ ഉണ്ടായിരുന്നു. പക്ഷേ ഞാൻ തുറന്ന് നോക്കിയില്ല. അത് തിരികെ അയച്ചുവെന്നും മാധ്യമ പ്രവർത്തകൻ പറഞ്ഞു.

അതോടൊപ്പം മുഖ്യമന്ത്രിക്ക് കത്തും അയച്ചു. ഒരു പൊളിറ്റിക്കൽ വാർത്താ ലേഖകനായ തനിക്ക് ഇത്രയും കാലത്തിനിടയിൽ ഇത്തരം ഒരു അനുഭവം നേരിടേണ്ടി വന്നിട്ടില്ല. മുഖ്യമന്ത്രിയുടെ ഇത്തരം പ്രവർത്തിയിൽ അതൃപ്തി ഉണ്ടെന്നും പെട്ടി സ്വീകരിക്കാതെ തിരിച്ചയക്കുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം കത്തിൽ പറഞ്ഞു.

Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

മുഖ്യമന്ത്രിയിൽ നിന്നും പണപ്പെട്ടി ലഭിച്ചെന്ന് മറ്റൊരു മാധ്യമപ്രവർത്തകനും ദ ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു. മധുരമടങ്ങിയ പെട്ടിയിൽ ഒരു ലക്ഷം രൂപയുമുണ്ടായിരുന്നു ഞാൻ എന്റെ എഡിറ്ററെ അറിയിക്കുകയും ഇതൊന്നും ശരിയല്ലെന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് മെയിൽ അയക്കുകയും ചെയ്യ്തു. പണം തിരികെ അയച്ചുകൊണ്ട് മാധ്യമ പ്രവർത്തനത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചു.കർണാടകയിലെ മാധ്യമപ്രവർത്തകരെ സ്വാധീനിക്കാൻ കഴിയില്ലായെന്നതിന്റെ തെളിവാണ് ഇതെന്ന് കർണാടക കോൺഗ്രസ് പ്രതികരിച്ചു.

സംഭവത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർഷനമുയർത്തി. ‘മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പണം കൊടുത്തയച്ച വിവരം മാധ്യമപ്രവർത്തകർ അറിയിച്ചിരുന്നു. പണം തിരികെ അയച്ചുകൊണ്ട് അവർ മാധ്യമ പ്രവർത്തനത്തിന്റെ പവിത്രത കാത്തു സൂക്ഷിച്ചു. കർണാടകയിലെ മാധ്യമപ്രവർത്തകരെ സ്വാധീനിക്കാൻ കഴിയില്ലായെന്നതിന്റെ തെളിവാണ് ഇത്. മുഖ്യമന്തി മാധ്യമ പ്രവർത്തകർക്ക് കൈക്കൂലി നൽകിയത് എന്തിനാണെന്ന് മറുപടി നൽകണമെന്നും’- കോൺഗ്രസ് ട്വീറ്റ് ചെയ്തു.

Story Highlights: Karnataka CMO’s ‘Deepavali gift’ A box of sweets and a lakh in cash for journalists

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here