ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി

ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം തോൽവി. മുബൈ സിറ്റി എഫ്‌സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്താണ് തോല്‍വി വഴങ്ങിയത്. മെഹത്താബ് സിംഗും ഹോർഗെ പെരേര ഡിയാസുമാണ് മുംബൈക്കായി ഗോൾ നേടിയത്.(kerala blasters lose to mumbai city fc)
21-ാം മിനിറ്റിലാണ് മുംബൈ സിറ്റി മെഹത്താബ് സിംഗിലൂടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 10 മിനിറ്റിന്‍റെ ഇടവേളയില്‍ മുംബൈ സിറ്റി രണ്ടാം ഗോള്‍ കണ്ടെത്തി. ബ്ലാസ്റ്റേഴ്സ് മുന്‍താരം കൂടിയായ ഹോർഗെ പെരേര ഡിയാസാണ് ഇക്കുറി ഗോള്‍വല കടന്നത്.
Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും
കൊച്ചിയില്‍ ഈസ്റ്റ് ബംഗാളിനോട് ജയത്തോടെ തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നാലെ എടികെ മോഹന്‍ ബഗാനോടും ഒഡിഷ എഫ്സിയോടും തോല്‍വി നേരിട്ടിരുന്നു. നാല് കളിയില്‍ ഒരു ജയം മാത്രമുള്ള ബ്ലാസ്റ്റേഴ്‌സ് 9-ാംസ്ഥാനത്താണ്.
Story Highlights: kerala blasters lose to mumbai city fc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here