ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ചർച്ചകളിലേക്ക് കടക്കേണ്ട സമയമായി: എം.വി ജയരാജൻ

ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് നീക്കാനുള്ള ചർച്ചകളിലേക്ക് കടക്കേണ്ട സമയമായെന്ന് സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. പലരും ഇതിനകം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഗവർണർമാർക്ക് ചാൻസലർ പദവിയില്ല. ചാൻസലർ സ്ഥാനത്തിരിക്കാൻ ഗവർണർ യോഗ്യനല്ലെന്ന് തെളിയിക്കുന്നുവെന്ന് കുറ്റപ്പെടുത്തി.
ഗവർണർ നാടിൻറെ നന്മ ഗ ആഗ്രഹിക്കുന്നില്ല. നാടിൻറെ നാശമാണ് ഗവർണർ ലക്ഷ്യം വെക്കുന്നത്. നശീകരണ ബുദ്ധിയാണ് ഗവർണർക്കുള്ളത്. ഇല്ലാത്ത അധികാരം ഗവർണർ പ്രയോഗിക്കുന്നുവെന്നും എം വി ജയരാജൻ ആരോപിച്ചു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കിയിരുന്നു. ഗവർണറുടെത് സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി സർവകലാശാലകളുടെ കുതിപ്പ് സ്തംഭിപ്പിക്കാനുള്ള നീക്കമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.
വിസിമാര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനം. സര്‍വകലാശാല നിയമനങ്ങളിൽ ഗവര്‍ണര്‍ പരസ്യമായി രംഗത്തെത്തിയതാണ് പ്രശ്നങ്ങൾക്ക് വഴിവെച്ചത്. പിന്നാലെ 11 സര്‍വകലാശാലകളിലെയും വിസിമാരോട്
ഗവർണർ രാജി ആവശ്യപ്പെടുകയായിരുന്നു.
Read Also: ഗവര്‍ണര്‍ക്കെതിരെ നിയമയുദ്ധം നടത്തണം, സര്‍ക്കാര്‍ ജയിക്കണം: ഫാത്തിമ തെഹ്‌ലിയ
Story Highlights: M V Jayarajan Against Arif Mohammad Khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here