ഒരുമിച്ചിരുന്ന വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ടയിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള സദാചാര മർദ്ദനത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുജിത് കുമാർ, അനുപമ സുജിത്, അനു പി. ചന്ദ്രൻ എന്നിവരാണ് പിടിയിലായത്. ആറന്മുള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ പാലത്തിൽ ഒരുമിച്ചിരുന്ന വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തുകയായിരുന്നു. ( moral assault on students Pathanamthitta ).
കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാർത്ഥികൾക്ക് നേരെയാണ് സദാചാര ആക്രമണം ഉണ്ടായത്. റാന്നി വാഴക്കുന്നത്താണ് സംഭവം നടന്നത്. കാറിന് വഴി കൊടുക്കാത്തതിനെ തുടർന്നുണ്ടായ തർക്കമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
Read Also: പീഡനക്കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും പാലത്തിൽ ഒരുമിച്ച് ഇരുന്നത് ചോദ്യം ചെയ്ത് മർദ്ദിച്ചുവെന്ന് കാട്ടി കുട്ടികൾ പൊലീസിൽ പരാതി നൽകിയിരുന്നു. വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നിവരാണ് പരാതി നൽകിയത്. പാലത്തിൽ നിന്നും തള്ളിത്താഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികൾ വെളിപ്പെടുത്തുന്നു.
Story Highlights: moral assault on students Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here