‘ഒരു യോദ്ധാവ് കൂടി’; ബ്ലാക്ക് പാന്തർ-വക്കണ്ട ഫോറെവറിൻ്റെ ഭാഗമായി നീരജ് ചോപ്ര

മാർവൽ യൂണിവേഴ്സിന്റെ ‘ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ’ റിലീസിനായി ഒരുങ്ങുന്നു. നവംബർ 11ന് തിയേറ്ററിൽ എത്തുന്ന ചിത്രത്തിനായി ഹോളിവുഡ് സിനിമാ പ്രേമികളും എംസിയു ആരാധകരും ഏറെ ആകാംക്ഷയിലാണ്. ചാഡ്വിക്ക് ബോസ്മാന് ശേഷം ബ്ലാക്ക് പാന്തറായി ആരെത്തും എന്നറിയാൻ റിലീസ് തീയതി വരെ കാത്തിരിക്കണം. എന്നാൽ ഇപ്പോൾ ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കുന്നത് മറ്റൊന്നാണ്.
ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പുതിയ പ്രൊമോ പുറത്തുവന്നിട്ടുണ്ട്. വെള്ളിയാഴ്ചയാണ് മാർവൽ ഇന്ത്യ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ‘ചാമ്പ്യൻ ചാമ്പ്യനെ കണ്ടുമുട്ടുന്നു…നീരജ് ചോപ്ര ബ്ലാക്ക് പാന്തറിനെ കണ്ടുമുട്ടുന്നു’ എന്ന തലക്കെട്ടോടെയാണ് പ്രൊമോഷണൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 46 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ നീരജ് തൻ്റെ ജാവലിൻ സ്കിൽ പ്രദർശിപ്പിക്കുന്നുണ്ട്.
Flight of the javelin meets the might of the spear. Champion meets champion.
— Marvel India (@Marvel_India) October 28, 2022
The unstoppable @Neeraj_chopra1 meets The Black Panther.
11th November. Don't miss the Action.#WakandaForever pic.twitter.com/9vsbV5k6Nn
‘കളിയായാലും യുദ്ധമായാലും ലക്ഷ്യം തെറ്റാത്തവൻ വിജയിക്കും. ചിലപ്പോൾ രാജ്യത്തിന് വേണ്ടി..ചിലപ്പോൾ എനിക്കായി.. ഇത്തവണ ഞാൻ ബ്ലാക്ക് പാന്തറിനായി ജാവലിൻ ഉയർത്തുന്നു.’ – വീഡിയോ പങ്കുവച്ച് നീരജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. റയാൻ കൂഗ്ലറാണ് ‘ബ്ലാക്ക് പാന്തർ: വക്കണ്ട ഫോറെവർ’ സംവിധാനം ചെയ്തിരിക്കുന്നത്. കെവിൻ ഫീഗും നേറ്റ് മൂറും ചേർന്നാണ് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 2022 നവംബർ 11-ന് ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും.
Story Highlights: Neeraj Chopra Joins Black Panther Wakanda Forever Epic Fight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here