Advertisement

ബാർ ഹോട്ടലിലെ വെടിവെപ്പ്; പരാതി നൽകാൻ വൈകിയത് മാനേജർ ഇല്ലാത്തതിനാലാണ് വിശദീകരണം

October 28, 2022
Google News 1 minute Read

എറണാകുളം കുണ്ടന്നൂർ ബാർ ഹോട്ടലിലെ വെടിവെപ്പിൽ പരാതി നൽകാൻ വൈകിയത് മാനേജർ ഇല്ലാത്തതിനാലാണ് വിശദീകരണം. ബാർ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. കേസിലെ പ്രതികളായ റോജിൻ, ഹറോൾഡ് എന്നിവരെ റിമാൻഡ് ചെയ്തു.

എറണാകുളത്തെ കുണ്ടന്നൂർ ബാർ ഹോട്ടലിൽ വെടിവെപ്പുണ്ടാകുന്നത് വൈകിട്ട് 4 മണിക്കാണ്. എന്നാൽ ബാർ അധികൃതർ പൊലീസിൽ പരാതി നൽകിയത് 7 മണിയോടെ. ഇതിനിടെ പ്രതികളായ റോജിനും ഹറോൾഡും ഓട്ടോയിൽ കയറി കടന്നു കളഞ്ഞു.

പരാതി നൽകാൻ വൈകിയത് ഹോട്ടലിൽ മാനേജർ ഇല്ലാത്തതിനാലാണ് എന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച് പൊലീസ് വിശദമായ പരിശോധന നടത്തുന്നുണ്ട്. വെടിവെപ്പ് ഉണ്ടായ സമയം ഹോട്ടലിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. പ്രകോപനപരമായ സംഭവങ്ങൾ ഹോട്ടലിൽ നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോദിക്കുന്നുണ്ട്.

റോജിന് വേണ്ടി മുൻപ് കേസുകളിൽ ഹാജരായ അഭിഭാഷകനായിരുന്നു ഹറോൾഡ്. റോജിനെതിരെ ഉണ്ടായിരുന്ന മറ്റൊരു കേസ് തീർപ്പായതിൻ്റെ സന്തോഷം പങ്കുവയ്ക്കാനാണ് ഇവർ മദ്യപിക്കാനെത്തിയത്. മദ്യപിച്ച് മടങ്ങുന്നതിനിടെ റോജിൻ ചുവരിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Story Highlights: shooting bar investigation update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here