മദ്യപിക്കാൻ പണം നൽകിയില്ല, യുപിയിൽ യുവാവ് അമ്മയെ തല്ലിക്കൊന്നു
മദ്യം വാങ്ങാൻ പണം നൽകാത്തതിന് വൃദ്ധയായ അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മകൻ്റെ മദ്യപാനം വിലക്കിയതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെന്നും ഇതിനിടയിൽ അമ്മയുടെ തലയ്ക്ക് വടികൊണ്ട് അടിക്കുകയായിരുന്നുവെന്നുമാണ് വിവരം. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് ദാരുണമായ സംഭവം.
ജില്ലയിലെ ലെൻപുരി ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ദേവേന്ദ്ര സൈനി (25) മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് അമ്മ സമുദ്രദേവി (65) യുമായി വഴക്കിട്ടു. തർക്കത്തിനിടെ സൈനി അമ്മയുടെ തലയിൽ വടികൊണ്ട് അടിച്ചു. സമുദ്രദേവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ദേവേന്ദ്രനെ കസ്റ്റഡിയിലെടുത്തു.
ദേവേന്ദ്രയുടെ സഹോദരൻ ജയറാം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അഡീഷണൽ പൊലീസ് സൂപ്രണ്ട് ഓഫ് റൂറൽ, സർക്കിൾ ഓഫീസർ ചാന്ദ്പൂർ, ഇൻസ്‌പെക്ടർ ഇൻ ചാർജ് ചാന്ദ്പൂർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
Story Highlights: Son Beats Mother to Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here