ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ മോഷണം; 10 പവന്റെ തിരുവാഭരണം മോഷ്ടിച്ചു

ആലപ്പുഴ അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ പത്ത് പവന്‍ വരുന്ന തിരുവാഭരണം മോഷണം പോയി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങളടങ്ങിയ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പും പരിസരപ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് പ്രതിയെ പിടികൂടാന്‍ പൊലീസ് ശ്രമം ഊര്‍ജിതമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് പ്രതി ചാടിക്കടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
Story Highlights: theft in alappuzha temple
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here