Advertisement

മുടിയിൽ പിടിച്ച് കട്ടിലിൽ തള്ളി, പിന്നാലെ അസഭ്യവര്‍ഷം; യുപിയിൽ രോഗിയോട് നഴ്‌സിൻ്റെ ക്രൂരത

October 28, 2022
Google News 2 minutes Read

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ രോഗിയോട് നഴ്‌സിൻ്റെ ക്രൂരത. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്‌സ് രോഗിയായ സ്ത്രീയെ മുടിയിൽ പിടിച്ച് വലിച്ച് കിടക്കയിലേക്ക് തള്ളിയിട്ടു. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അതേസമയം നഴ്‌സിന്റെ നടപടിയെ ന്യായീകരിച്ച് ആശുപത്രി അധികൃതർ രംഗത്തെത്തി.

ഒക്‌ടോബർ 18ന് വൈകുന്നേരമാണ് മാനസിക പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീയെ സീതാപൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 19 ന് വൈകുന്നേരം യുവതിയെ ഉപേക്ഷിച്ച് വീട്ടുകാർ നാട്ടിലേക്ക് മടങ്ങി. രാത്രി 12 ഓടെ ഉറക്കം ഉണർന്ന യുവതി ഉച്ചത്തിൽ നിലവിളിക്കാൻ ആരംഭിച്ചു. ബഹളം കേട്ട് വാർഡിൽ ഉണ്ടായിരുന്ന മറ്റ് രോഗികൾ ഉണർന്നു. ശബ്‌ദം കേട്ട് ഒരു സ്റ്റാഫ് നഴ്സ് ഓടിയെത്തി.

യുവതിയോട് കിടക്കയിലേക്ക് പോകാനും മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു. എന്നാൽ യുവതി വഴങ്ങിയില്ല, ഇതോടെ നഴ്സ് മുടിയിൽ പിടിച്ച് കിടക്കയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് മറ്റ് രോഗികൾ പറഞ്ഞു. ഇതിനിടയിൽ ആരോ ഇയാളുടെ വീഡിയോ പകർത്തി. സംഭവം പുറത്തായതോടെ അതിരൂക്ഷ വിമർശനമാണ് നഴ്സിനെതിരെ ഉയർന്നത്. പിന്നാലെ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: UP Nurse Grabs Patient By Hair Pins Her Down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here