തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ അതിക്രമം

തിരുവനന്തപുരത്ത് പ്രഭാത സവാരിക്കിടെ യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം മ്യൂസിയത്താണ് സംഭവം. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അതിക്രമം ഉണ്ടായത്. തുടർന്ന് മ്യൂസിയം പൊലീസിൽ
യുവതി അഭയം തേടുകയും പരാതി നൽകുകയും ചെയ്തു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല. അതിക്രമത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
അതിക്രമം നടത്തിയത് അപ്രതീക്ഷിതമായിയാണെന്ന് പരാതിക്കാരി ട്വന്റിഫോറിനോട് പ്രതികരിച്ചു. തന്നെ ശാരീരികമായി ആക്രമിച്ചു. 45 വയസ് തോന്നിക്കുന്ന ആളാണ് ആക്രമിച്ചത്. പടിഞ്ഞാറേ ഗേറ്റിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. തുടർന്ന് മ്യൂസിയം പൊലീസിൽ പരാതി നൽകി രണ്ടു ദിവസം കഴിഞ്ഞിട്ടും പ്രതിയെ ഇതുവരെ പിടികൂടിയില്ലെന്നും പരാതിക്കാരി ട്വന്റി ഫോറിനോട് പറഞ്ഞു.
Story Highlights: Violence against the young woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here