Advertisement

ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മ; ഭാരവാഹികളെ തെരഞ്ഞെടുത്തു

October 28, 2022
Google News 2 minutes Read
voice of alleppey members election

ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ല പ്രവാസി ഫോറം ബഹ്റൈന്‍ ) ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി സിബിന്‍ സലിമും ജനറല്‍ സെക്രട്ടറിയായി ധനേഷ് മുരളിയും ട്രഷറര്‍ ആയി ഗിരീഷ് കുമാറും തെരഞ്ഞെടുക്കപ്പെട്ടു.

സെഗയ്യയിലെ ബി.എം.സി ഹാളില്‍ ചേര്‍ന്ന പ്രഥമ പൊതു യോഗത്തില്‍ 30 അംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസം നടന്നിരുന്നു. ഡോ. പി.വി ചെറിയാന്‍, സോമന്‍ ബേബി, കെ ആര്‍ നായര്‍,സഈദ് റമദാന്‍ നദ് വി, ജിജു വര്‍ഗീസ്, അനില്‍കുമാര്‍ യു.കെ എന്നിവരെ രക്ഷാധികാരികളായും തെരഞ്ഞെടുത്തു.

അനസ് റഹീം, ആര്‍. വിനയ ചന്ദ്രന്‍ നായര്‍ (വൈസ് പ്രസിഡന്റുമാര്‍), അശോകന്‍ താമരക്കുളം (ജോയിന്‍ സെക്രട്ടറി), ബാല മുരളി കൃഷ്ണന്‍ (അസി. സെക്രട്ടറി) സുമന്‍ സഫറുള്ള (അസി. ട്രഷറര്‍), ദീപക് തണല്‍ (എന്റര്‍ടൈന്‍മെന്റ് കണ്‍വീനര്‍), ഹരീഷ് മേനോന്‍ (മീഡിയ കണ്‍വീനര്‍), ജോഷി നെടുവേലില്‍ (ചാരിറ്റി വിങ് കണ്‍വീനര്‍), ജിനു കൃഷ്ണന്‍ (മെമ്പര്‍ഷിപ് സെക്രട്ടറി), ബോണി മുളപ്പാംപള്ളില്‍ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), സുവിത രാകേഷ് (വനിതാ വിങ് കണ്‍വീനര്‍), അനൂപ് മുരളീധരന്‍ (ഏരിയ കമ്മിറ്റി കോര്‍ഡിനേറ്റര്‍) ആയും തെരഞ്ഞെടുത്തു.

Read Also: Qatar World Cup: ലോക കാൽപന്ത് മേളയ്ക്ക് ആവേശം കൂട്ടാൻ മോഹൻലാലും ഖത്തറിലേക്ക്

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അനില്‍ സി കെ, ജേക്കബ് മാത്യു, സനല്‍ കുമാര്‍, ലിബിന്‍ സാമുവേല്‍, ലിജോ കുര്യാക്കോസ്, അജു കോശി, അജിത് കുമാര്‍, ജഗദീഷ് ശിവന്‍, സനില്‍ ബി, ലിജേഷ് അലക്‌സ് , ശിവാനന്ദന്‍ നാണു, സന്തോഷ് ബാബു എന്നിവരുടെ പേരുകളാണ് നിര്‍ദേശിക്കപ്പെട്ടത്. രാജീവ് വെള്ളിക്കോത്ത്, ഷിബു പത്തനംതിട്ട എന്നിവര്‍ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

Story Highlights: voice of alleppey members election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here