Advertisement

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും നിയമം ബാധകം; കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

October 29, 2022
Google News 2 minutes Read

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്കും കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. വടക്കഞ്ചേരി വാഹനാപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത്കുമാര്‍ എന്നിവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.(action against vehicles coming from other states)

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷുറന്‍സും എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇടക്കാല ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി വിശദീകരിച്ചു. ചട്ടങ്ങള്‍ ലംഘിച്ച 569 വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. കുറ്റക്കാരെന്ന് തെളിഞ്ഞ ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കി. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപവത്കരിച്ച് സംസ്ഥാനതലത്തില്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: അയ്യപ്പഭക്തനായ പ്രദീപിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് എൻ.എൻ.കൃഷ്ണദാസ്; തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി മന്ത്രി എം.ബി.രാജേഷും

കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യം സംബന്ധിച്ച മാനദണ്ഡങ്ങളെ കുറിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. വാഹനങ്ങളുപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയതിന്റെ വിഡിയോദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കാനും അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

Story Highlights: action against vehicles coming from other states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here