Advertisement

കെജ്രിവാൾ അരാജകത്വത്തിന്റെ പ്രതീകം; ഡൽഹി സർക്കാരിന്റെ അഴിമതി മറച്ചു കാട്ടാനാണ് പുതിയ പ്രചാരണമെന്ന് അനുരാഗ് താക്കൂർ

October 29, 2022
Google News 1 minute Read

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഡൽഹിയിലെ മുസ്ലിം പുരോഹിതർക്ക് പ്രതിവർഷം 18000 രൂപ നൽകുന്നു. ഇതേ തുക മറ്റു മതവിഭാഗങ്ങളിലെ പുരോഹിതർക്ക് നൽകാൻ ആം ആദ്മി സർക്കാരിന് കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. ക്ഷേത്രങ്ങളിലെയും ഗുരുദ്വാരകളിലെയും പുരോഹിതർക്ക് ഇതേ സർക്കാർ പ്രതിഫലം നൽകാത്തത് എന്തുകൊണ്ടാണ്?. രാമക്ഷേത്രത്തെ എതിർത്തവരും ഹിന്ദു ദൈവങ്ങളെ അപമാനിച്ചവരും ആണ് ആം ആദ്മി പ്രവർത്തകരെന്ന് അനുരാഗ് താക്കൂർ ആരോപിച്ചു. കെജ്രിവാൾ അരാജകത്വത്തിന്റെ പ്രതീകമാണ്. കെജ്രിവാൾ സർക്കാരിന്റെ അഴിമതി മറച്ചു കാട്ടാനാണ് പുതിയ പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേർക്കുന്നത് ഇന്ത്യയ്ക്ക് അഭിവൃദ്ധി കൊണ്ടുവരും കെജ്‌രിവാൾ പറഞ്ഞിരുന്നു . ഇക്കാര്യം പ്രധാനമന്ത്രിയോടും കേന്ദ്രസർക്കാരിനോടും ആവശ്യപ്പെടുമെന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു.

Read Also: കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം, കെജ്രിവാൾ സംസാരിക്കുന്നത് ആർ.എസ്.എസിന് വേണ്ടി; സമാജ് വാദി പാർട്ടി

കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം പതിക്കണമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടതിനെതിരെ സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ രം​ഗത്തുവന്നിരുന്നു. കേജ്രിവാൾ സംസാരിക്കുന്നത് ആർ.എസ്.എസിന് വേണ്ടിയാണെന്നും ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ഭാഷയാണ് കെജ്രിവാൾ ഉപയോഗിക്കുന്നതെന്നും സ്വാമി പ്രസാദ് മൗര്യ വിമർശിച്ചിരുന്നു. വോട്ടിന് വേണ്ടിയുള്ള അത്യാർത്തിയിൽ കെജ്രിവാൾ എന്തും ചെയ്യുമെന്ന മാനസികാവസ്ഥയിലാണെന്നും മൗര്യ വ്യക്തമാക്കിയിരുന്നു.

Story Highlights: Anurag Thakur Against Arvind Kejriwal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here