Advertisement

അപ്രന്റീസ് നിയമനം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു

October 29, 2022
Google News 1 minute Read

ബി.എസ്.സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ്/ എഞ്ചിനീയറിംഗ് ബിരുദം (സിവില്‍) യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ യുവതി-യുവാക്കളില്‍ നിന്നും രണ്ട് വര്‍ഷത്തെ അപ്രന്റീസ് നിയമനത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന് കിഴിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍, എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് നിയമനം.

ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. അപേക്ഷകള്‍ നവംബര്‍ ഏഴ് വൈകിട്ട് 5 മണി വരെ സ്വീകരിക്കും. വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. വിലാസം: സെക്രട്ടറി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയം, പട്ടം പാലസ് പി.ഒ 695004. അപേക്ഷാ ഫോമിന്റെ മാതൃക www.tvmjillapanchayath.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിവരങ്ങള്‍ക്ക് 0471 -2550750, 2440890.

Story Highlights: Apprentice Recruitment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here