Advertisement

മുൻ സൈനികന്റെ വീട്ടിൽ മോഷണം; 15 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു

October 29, 2022
Google News 1 minute Read

ഗുരുഗ്രാമിൽ മുൻ സൈനികന്റെ വീട്ടിൽ മോഷണം. 15 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും വാച്ചുകളും മോഷ്ടാക്കൾ കവർന്നു. വിരമിച്ച ലെഫ്റ്റനന്റ് ജനറലിന്റെ സെക്ടർ-23 ലെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്.

ഒക്‌ടോബർ 26ന് ഉച്ചയ്ക്ക് 1.30നും 27ന് ഉച്ചയ്‌ക്ക് 1 മണിക്കും ഇടയിലായിരുന്നു മോഷണം. താൻ കുടുംബത്തോടൊപ്പം ഡൽഹിയിലെത്തിയപ്പോഴാണ് വീട്ടിൽ കവർച്ച നടന്നത്. 4 ലക്ഷം രൂപയുടെ വെള്ളി സാധനങ്ങൾ, 2.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ, ഏകദേശം 4.5 ലക്ഷം രൂപ, 2 ലക്ഷം രൂപയുടെ ഡയമണ്ട് കമ്മലുകൾ, 2 ലക്ഷം രൂപയുടെ ആഡംബര വാച്ചുകൾ എന്നിവ മോഷണം പോയതായി ലഫ്റ്റനന്റ് ജനറൽ (റിട്ട) എച്ച്.എസ് ബേദി നൽകിയ പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ, പാലം വിഹാർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 457 (വീട്-അതിക്രമം), 380 (താമസിക്കുന്ന വീട്ടിൽ മോഷണം) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Story Highlights: Ex-Army Officer’s House Robbed 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here