നിയമോപദേശത്തിൽ തെറ്റിദ്ധരിപ്പിച്ചു; ഗവർണറുടെ അടുത്ത നടപടി അഡ്വ. ജനറലിനെതിരെയെന്ന് സൂചന

ഗവർണറുടെ അടുത്ത നടപടി അഡ്വക്കേറ്റ് ജനറലിനെതിരെയെന്ന് സൂചന. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ വിഷയത്തിലാകും നടപടി. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ തെറ്റായ വിവരങ്ങൾ നല്കിയെന്നാണ് ഗവർണറുടെ നിഗനമം. ഗോപിനാഥ് രവീന്ദ്രന് പുന:ർ നിയമനം നല്കുന്നത് നിയമപരം എന്നായിരുന്നു എ.ജി യുടെ നിയമോപദേശം. സെർച്ച് കമ്മറ്റിയെ നിയമിക്കാതെ നിയമനം നടത്താൻ ഇതുവഴി രാജ് ഭവൻ നിർബന്ധിതമായി. വിഷയത്തിലെ ഹൈക്കോടതി ഉത്തരവ് വരാനിരിക്കെ നിയമ വിദഗ്ദരുമായി ഗവർണർ ആശയ വിനിമയം നടത്തി.
അതേസമയം വിശദീകരണം നല്‍കാന്‍ അനുവദിച്ച സമയം പകുതി പിന്നിട്ടിട്ടും കാരണം കാണിക്കല്‍ നോട്ടിസിന് വൈസ് ചാന്‍സലര്‍മാര്‍ മറുപടി നൽകിയിട്ടില്ല. വിശദമായ നിയമോപദേശം ലഭിച്ച ശേഷം മറുപടി നല്‍കിയാല്‍ മതിയെന്നാണ് വിസിമാരുടെ നിലപാട്. വിശദീകരണം ലഭിച്ച ശേഷം അത് പരിശോധിക്കുമെങ്കിലും വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനായിരിക്കും ഗവര്‍ണര്‍ തീരുമാനമെടുക്കുക.
കഴിഞ്ഞ 25നാണ് നവംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്ന് കാട്ടി വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്. എന്തുകൊണ്ട് നിര്‍ദേശിച്ച സമയത്തിനകം രാജിവച്ചില്ലെന്ന് മറുപടിയില്‍ വ്യക്തമാക്കണം. നിയമനം ചട്ടവിരുദ്ധമല്ലെങ്കില്‍ അതും വൈസ് ചാന്‍സിലര്‍മാര്‍ തന്നെ വിശദമാക്കണമെന്നാണ് കാരണം കാണിക്കല്‍ നോട്ടിസില്‍ പറയുന്നത്. എന്നാല്‍ എല്ലാത്തരം നിയമവശങ്ങളും പരിശോധിച്ച് സര്‍ക്കാര്‍തലത്തില്‍ കൂടിയാലോചകളും നടത്തിയ ശേഷം നവംബര്‍ മൂന്നിനോടടുത്ത് വിശദീകരണം മതി എന്ന നിലപാടിലാണ് വി.സിമാര്‍. തങ്ങള്‍ എന്ത് തെറ്റ് ചെയ്തു എന്ന മറു ചോദ്യം ഏകകണ്ഠേന വിസിമാര്‍ ഗവര്‍ണറോട് ഉന്നയിക്കും.
Read Also: സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; സർക്കാർ- ഗവർണർ തർക്കം ചർച്ചയാകും
ചട്ടവിരുദ്ധമായി തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും ചാന്‍സലറുടെ അനുമതിയോട് കുടിയാണ് സ്ഥാനത്ത് ഇതുവരെ തുടര്‍ന്നതെന്നും വിസിമാര്‍ വിശദീകരിക്കും. സര്‍ക്കാരിന്‍റെ പൂര്‍ണ്ണ പിന്തുണ ഉള്ളത് കൊണ്ട് അനുനയത്തിന്‍റെ പാതിയിലുള്ള മറുപടി ആയിരിക്കില്ല വിസിമാര്‍ നല്‍കുന്നത്. എന്നാല്‍ വിസിമാരുടെ വിശദീകരണം എന്തായാലും കടുത്ത നടപടി സ്വീകരിക്കാന്‍ തന്നെ ആയിരിക്കും ഗവര്‍ണറുടെ തീരുമാനം.
Story Highlights: Governor’s next action against Advocate General?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here