‘ഞങ്ങളെ ഒരുതവണ പ്രശംസിക്കുമ്പോൾ നിങ്ങളെ നൂറുതവണ പ്രശംസിക്കണം’; രജനികാന്തിനെ കണ്ട് റിഷഭ് ഷെട്ടി

രജനീകാന്തിനെ കാണാന്‍ നേരിട്ടെത്തി കന്നഡ നടനും നിർമ്മാതാവുമായ റിഷഭ് ഷെട്ടി. രജനികാന്തിന്റെ ചെന്നൈയിലെ വസതിയിലെത്തിയാണ് റിഷഭ് ഷെട്ടി കൂടിക്കാഴ്ച നടത്തിയത്. റിഷഭ് ഷെട്ടിയും സിനിമയുടെ നിര്‍മ്മാണ കമ്പനിയായി ഹോംബാലെ ഫിലിംസും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. രജനികാന്തിനൊപ്പമുള്ള റിഷഭ് ഷെട്ടിയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.(kanthara actor rishab shetty met rajanikanth)
‘മാസ്റ്ററും ശിഷ്യനും’ എന്ന് കുറിച്ചാണ് ഹോംബാലെ ഫിലിംസ് ചിത്രങ്ങള്‍ പങ്കുവച്ചത്. ‘നിങ്ങള്‍ ഞങ്ങളെ ഒരിക്കല്‍ പ്രശംസിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളെ നൂറു തവണ പ്രശംസിക്കണം. ഞങ്ങളുടെ കാന്താരയ്ക്കുള്ള നിങ്ങളുടെ അഭിനന്ദനത്തിന് ഞങ്ങള്‍ എപ്പോഴും നന്ദിയുള്ളവരാണ്’ എന്ന് റിഷഭ് ചിത്രങ്ങള്‍ക്കൊപ്പം കറിച്ചു.
Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും
ദിവസങ്ങള്‍ക്ക് മുന്‍പാണ് കാന്താരയെ പ്രശംസിച്ചിച്ച് രജനികാന്ത് എത്തിയത്. ‘അറിയുന്നതിനേക്കാള്‍ കൂടുതലാണ് അറിയാത്തത്. കാന്താര സിനിമ എനിക്ക് രോമാഞ്ചമുണ്ടാക്കി. ഒരു എഴുത്തുകാരന്‍, സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ തിളങ്ങിയ പ്രിയപ്പെട്ട റിഷഭ് , നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍. ഇന്ത്യന്‍ സിനിമയിലെ ഈ മാസ്റ്റര്‍പീസിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു,’ എന്നാണ് രജനികാന്ത് ട്വീറ്റ് ചെയ്തത്. തന്റെ സ്വപ്നം സഫലമായെന്നും ഗ്രാമീണകഥകള്‍ ചെയ്യാന്‍ തനിക്ക് എന്നും പ്രചോദനമായത് രജനികാന്ത് ആണെന്നും മറുപടി ട്വീറ്റിലൂടെ റിഷഭ് പറഞ്ഞിരുന്നു.
Story Highlights: kanthara actor rishab shetty met rajanikanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here