Advertisement

നാന്‍സി പെലോസി എവിടെ? ആക്രോശിച്ച് അക്രമി; ഭര്‍ത്താവിനെ അടിച്ചുവീഴ്ത്തി

October 29, 2022
Google News 2 minutes Read

യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ ഭര്‍ത്താവ് പോള്‍ പെലോസിക്കു നേരെ അക്രമം. അക്രമിയെ പൊലീസ് പിടികൂടി. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്നാണ് യുഎസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് നാ‍ന്‍സി പെലോസിയുടെ വസതിയിലേക്ക് അക്രമി എത്തിയത്.(nancy pelosis husband paul recovering after hammer attack)

കലിഫോര്‍ണിയയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ അക്രമി, ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് നാന്‍സി പെലോസി എവിടെയെന്ന് ചോദിച്ച് ആക്രോശിക്കുകയും ചെയ്‌തു.

Read Also: ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പോള്‍ പെലോസിയുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. എഫ്ബിഐയും കാപിറ്റോൾ പൊലീസും സാന്‍ഫ്രാന്‍സിസ്കോ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു പോള്‍ പെലോസി. മണിക്കൂറുകള്‍ക്കകം അക്രമി പിടിയിലായെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അക്രമം നടക്കുമ്പോള്‍ നാന്‍സി പെലോസി വാഷിങ്ടണിലായിരുന്നു. അക്രമത്തെ തുടര്‍ന്ന് നേതാക്കള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചു.

Story Highlights: nancy pelosis husband paul recovering after hammer attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here