ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ്

ശബരിമല നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസിന്റെ ആവശ്യം. പലതവണ ആവശ്യപ്പെട്ടിട്ടും കേസ് പിൻവലിക്കാത്തത് ഹൈന്ദവ വിശ്വാസികൾക്ക് എതിരായ വെല്ലുവിളിയാണോ എന്ന് സംശയമുണ്ട്. ( NSS wants withdrawal of Sabarimala cases ).
നിരപരാധികളായ നിരവധി പേർക്കെതിരെ കേസെടുത്ത സാഹചര്യമാണ് നിലവിലുള്ളത്. പല യുവതീ യുവാക്കൾക്കും ഇതുമൂലം നിയമനങ്ങളിൽ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. ഇതിലും ഗൗരവമേറിയ പല കേസുകളും പിൻവലിക്കാൻ സർക്കാർ തയ്യാറായി. എന്നിട്ടും ഇക്കാര്യത്തിൽ മാത്രം നിസംഗത തുടരുന്നത് ദുരൂഹമാണ്. സർക്കാരി ഇനിയെങ്കിലും കേസുകൾ പിൻവലിക്കാൻ തയ്യാറാകണമെന്നും എൻ.എസ്.എസ് ആവശ്യപ്പെടുന്നു.
Read Also: ശബരിമല ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ച് ആഭ്യന്തരവകുപ്പ്
കോടതിവിധി വന്നപ്പോൾ കൂടിയാലോചനകൾക്ക് സർക്കാർ തയാറായിരുന്നുെവങ്കിൽ ഭംഗിയായി നടപ്പാക്കാമായിരുന്ന സ്ത്രീ പ്രവേശനം ഏറ്റുമുട്ടലിലെത്തിച്ചത് മുഖ്യമന്ത്രിയടക്കം പുലർത്തിയ പിടിവാശിയാണ് എന്ന് പന്തളം കൊട്ടാരം വിമർശിച്ചിരുന്നു. അന്ന് പന്തളം രാജകുടുംബത്തെയും തന്ത്രിമാരെയും മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
Story Highlights: NSS wants withdrawal of Sabarimala cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here