ഇരട്ട നരബലിക്കേസ് : ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഡിസിപി

ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഒന്നാംപ്രതി ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് ഡിസിപി എസ് ശശിധരൻ. റോസ്ലിൻ കൊലപാതകക്കേസിലെ ചോദ്യം ചെയ്യലാണ് പുരോഗണിക്കുന്നത്. അതേസമയം മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷ എറണാകുളം ഒന്നാം ക്ലാസ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ( shafi not cooperating to probe says dcp )
ഇലന്തൂർ ഇരട്ട നരബലിയിൽ കാലടി പോലിസ് രജിസ്റ്റർ ചെയ്ത റോസ്ലിന്റെ കൊലപാതകകേസിലും മുഖ്യപ്രതി ഷാഫിയെ കേന്ദ്രീകരിച്ചു തന്നെയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. എന്നാൽ പത്മത്തിന്റെ കേസിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ ഉണ്ടായിരുന്ന അതെ നിസ്സഹകരണമാണ് ഷാഫി ഇപ്പോഴും തുടരുന്നത്.
റോസ്ലിൻ കേസിൽ കഴിഞ്ഞ 26 ന്നാണ് പെരുമ്പാവൂർ കോടതി പ്രതികളെ ഒൻപത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ചോദ്യം ചെയയ്യലിൽ ചില നിർണായക കാര്യങ്ങളിൽ കൂടി അന്വേഷണസംഘത്തിന് വ്യക്തത വരുത്താനുണ്ട്. തെളിവ്ടുപ്പിനായി തിങ്കളാഴ്ചയോടെ പ്രതികളെ ഇലന്തൂരിൽ എത്തിക്കാനാണ് നീക്കം. ഇതിനിടെ പത്മത്തിന്റെ മൃതദേഹം വേഗത്തിൽ വിട്ട് നൽകനാമെന്നാവശ്യപെട്ട് കുടുംബം മുഖ്യമന്ത്രിക്ക് വീണ്ടും കത്തയച്ചു.
അതേസമയം പത്മത്തിന്റെ കുടുംബത്തിന് താമസമടക്കമുള്ള സഹായം ഒസർക്കാർ ഒരുക്കിയില്ലെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ഡിസിസി പ്രസിഡന്റ് വ്യക്തമാക്കി.
Story Highlights: shafi not cooperating to probe says dcp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here