Advertisement

പൊലീസ് സിസിടിവികളുടെ കാര്യക്ഷമത പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം; ട്വന്റിഫോര്‍ ലൈവത്തോണ്‍ ഇംപാക്ട്

October 30, 2022
Google News 2 minutes Read
DGP's direction to check efficiency of police CCTV camers 24 impact

സംസ്ഥാനത്ത് പൊലീസ് സിസിടിവികളുടെ കാര്യക്ഷമത പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം. കാമറകളുടെ വിവരം ശേഖരിച്ച് സൂക്ഷിക്കാനാണ് ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവ്. പൊലീസ് നേരിട്ട് പ്രവര്‍ത്തിക്കുന്ന കാമറകളുടെ വിവരങ്ങള്‍ ശേഖരിക്കാനാണ് നിര്‍ദേശം. പൊതുസ്ഥാപനങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന കാമറകളുടെ വിവരങ്ങളും ശേഖരിക്കണം.

പ്രവര്‍ത്തിക്കാത്ത കാമറകള്‍ ഉടന്‍ നന്നാക്കാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി. മിഴിയടച്ച കാമറകളെ കുറിച്ച് ട്വന്റിഫോര്‍ ലൈവത്തോണ്‍ ഇന്ന് സ്‌പെഷ്യല്‍ ഷോ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപിയുടെ ഇടപെടല്‍.

തലസ്ഥാനത്ത് മ്യൂസിയത്തില്‍ പ്രഭാത സവാരിക്കിടെ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതി 5 ദിവസമായി ഒളിവിലാണ്. പ്രതിയെ കണ്ടെത്താന്‍ നഗരത്തിലെ പൊലീസ് സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വലിയ ആക്ഷേപമുയര്‍ന്നിരുന്നു. പിന്നാലെ ട്വന്റിഫോര്‍ നടത്തിയ ലൈവത്തോണ്‍ പ്രത്യേക പരിപാടിയില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കാത്ത സിസിടിവി കാമറകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍വൈലന്‍സ് കാമറ ഉള്‍പ്പെടെ പലതും പ്രവര്‍ത്തിക്കാത്തവയാണ്.

Read Also: മ്യൂസിയത്തിലെ അതിക്രമം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

അതേസമയം മ്യൂസിയത്തിനു സമീപം വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതിനാലാണ് പുതിയ നടപടി.

കന്‍ടോണ്മെന്റ് എസിപി ദിനരാജ്, മ്യൂസിയം എസ്എച്ച്ഒ സിഎസ് ധര്‍മജിത്ത്, എസ്‌ഐമാരായ ജിതികുമാര്‍, ആര്‍ അജിത്ത് കുമാര്‍ തുടങ്ങിയ ആളുകളാവും സംഘത്തിലെ പ്രധാനികള്‍. മ്യൂസിയം സ്റ്റേഷന്‍ സിഐയും എസ് ഐയുമാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്നത്. തിരുവനന്തപുരം ഡിസിപിയ്ക്കാണ് അന്വേഷണ ചുമതല.

Story Highlights: DGP’s direction to check efficiency of police CCTV camers 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here