മ്യൂസിയത്തിലെ അതിക്രമം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

തിരുവനന്തപുരം മ്യൂസിയത്തിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പ്രത്യേക അന്വേഷണ സംഘം. അക്രമി സഞ്ചരിച്ച വാഹനം സംബന്ധിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ച സംഭവം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
കൂടുതൽ ഉദ്യോഗസ്ഥരെയും ഷാഡോ പൊലീസിനെയും ഉൾപ്പെടുത്തി അന്വേഷണം സംഘം വിപുലീകരിച്ചിട്ടുണ്ട്.പൊലീസിനു വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി അതിക്രമത്തിന് ഇരയായ സ്ത്രീ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡി.സി.പി അജിത് കുമാർ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം വരച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളും പരിശോധിച്ച് വരികയാണ്. എത്രയും പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടുമെന്നും ഡി.സി.പി വ്യക്തമാക്കി.
Read Also: യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്ന് സംശയം; കുറവൻകോണത്തെ വീട്ടമ്മ
ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു.
Story Highlights: Lady Attacked Near Museum Updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here