ഗവർണർ-സർക്കാർ തർക്കം ചായകുടിച്ചു പരിഹരിക്കാം; പറഞ്ഞത് കേരളത്തെക്കുറിച്ചല്ലെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

ഗവർണർ സർക്കാർ തർക്കം ചായ കുടിച്ചു പരിഹരിക്കാം എന്ന് പറഞ്ഞത് കേരളത്തെ കുറിച്ച് അല്ലെന്ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. ഇന്നലെ താൻ പറഞ്ഞതിനെ മാധ്യമങ്ങൾ വളച്ചൊടിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. ( Governor-Government Controversy P S Sreedharan Pillai ).
മിസോറാം ഗവർണറായിരുന്നപ്പോഴും ഇപ്പോൾ ഗോവ ഗവർണർ ആയപ്പോഴും അവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അതെല്ലാം വൈകുന്നേരങ്ങളിൽ ചായ കുടിക്കാൻ ഇറങ്ങുമ്പോൾ സംസാരിച്ചു ഏകഅഭിപ്രായത്തിൽ എത്താറാണെന്നുമാണ് ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻപിള്ള ഇന്നലെ പറഞ്ഞത്.
Read Also: ‘ഗുജറാത്ത് കലാപത്തിൽ കൂടുതൽ പേർ മരിക്കാതെ നോക്കിയത് മോദി സർക്കാർ’; രാഹുലിനെ പോലെ മോദിയേയും ചോദ്യം ചെയ്തിരുന്നു: പി.എസ്.ശ്രീധരൻപിള്ള
എന്നാൽ ഇന്നലെ പറഞ്ഞത് കേരളത്തെ ഉദ്ദേശിച്ചല്ലെന്നും മാധ്യമങ്ങൾ തെറ്റായി നൽകിയതാണെന്നും ശ്രീധരൻ പിള്ള ഇന്ന് വ്യക്തമാക്കി. തനിക്ക് വേണമെങ്കിൽ മാധ്യമങ്ങൾക്കെതിരെ നടപടി എടുക്കാം പക്ഷേ ഇതിനെ അവഗണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Governor-Government Controversy P S Sreedharan Pillai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here