Advertisement

ഇന്ത്യ നൂറ്റാണ്ടുകളായി സൂര്യനെ ആരാധിക്കുന്ന രാജ്യം, ഇത് ജീവിത ശൈലി; പ്രധാനമന്ത്രി നരേന്ദ്ര മോദി

October 30, 2022
Google News 2 minutes Read
India sunworshipping country Narendra Modi

ലോകം മുഴുവൻ സൗരോർജ്ജത്തിന്റ ഭാവിയിലേക്ക് ഉറ്റുനോക്കുകയാണെന്നും ഇന്ത്യ നൂറ്റാണ്ടുകളായി സൂര്യനെ ആരാധിക്കുന്ന രാജ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ ആദ്യ സോളാർ ഗ്രാമമായ മോദേരയെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. ( India sunworshipping country Narendra Modi ).

സൂര്യാരാധന ഇന്ത്യയുടെ ജീവിത ശൈലിയുടെ ഭാഗമാണ്. ഊർജ്ജ കാര്യക്ഷമതയിലും വൈദ്യുതി ബില്ലുകൾ ലാഭിക്കുന്നതിലും സൗരോർജ്ജം സമൂഹത്തിന് അനുഗ്രഹമാണ്. ഇന്ന് ലോകം മുഴുവൻ ചത് പൂജ ആഘോഷിക്കുകയാണ്. ഇന്ത്യൻ സംസ്കാരം ലോക ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെടുകയാണ്. സൗരോർജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും ഇന്ത്യ അത്ഭുതങ്ങൾ സൃഷ്ടിക്കും.

Read Also: ‘പാകിസ്താൻ ഈ ആഴ്ച്ച നാട്ടിലേക്ക് വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു, ഇന്ത്യ അടുത്തയാഴ്ച്ച എത്തും’; ഷോയിബ് അക്തർ

ഇന്ന് ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടങ്ങൾ കണ്ട് അമ്പരക്കുകയാണ്. ഒരേസമയം 36 ഉപഗ്രഹങ്ങളാണ് ഇന്ത്യ ബഹിരാകാശത്തേക്ക് അയച്ചത്. രാജ്യത്തെ യുവാക്കൾക്കുള്ള ദീപാവലി സമ്മാനമായിരുന്നു അത്. കാശ്മീർ മുതൽ കന്യാകുമാരി വരെയും കച്ച് മുതൽ കൊഹിമ വരെയും രാജ്യത്തുടനീളം ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ശക്തമാക്കും.

പരിസ്ഥിതിയോടുള്ള സംവേദനക്ഷമത നമ്മുടെ സമൂഹത്തിലെ ഓരോ കണികയിലും ഉൾപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം മുഴുവൻ ഉഴിഞ്ഞുവച്ച നിരവധി പേർ രാജ്യത്തുണ്ട്. ബഹിരാകാശ മേഖല സ്വകാര്യ മേഖലക്ക് തുറന്നു കൊടുത്തത്തോടെ യുവാക്കൾക്ക് ഒട്ടേറെ അവസരങ്ങൾ ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: India sunworshipping country Narendra Modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here