Advertisement

‘കങ്കണയ്‌ക്ക് ബിജെപിയിലേക്ക് സ്വാഗതം’; തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കൂടിയാലോചനകൾക്ക് ശേഷം; ജെപി നദ്ദ

October 30, 2022
Google News 2 minutes Read

ബോളിവുഡ് നടി കങ്കണ റണാവത്തിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനകൾക്ക് ശേഷമാണ് തീരുമാനിക്കുകയെന്നും ജെപി നദ്ദ പറഞ്ഞു.(jp nadda invites kangana ranaut to bjp)

കങ്കണ റണാവത്ത് പാർട്ടിയിൽ ചേരുന്നത് സ്വാഗതം ചെയ്യുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എന്റെ മാത്രം തീരുമാനമല്ല. താഴെത്തട്ടിൽ നിന്ന് ഒരു കൂടിയാലോചന പ്രക്രിയയുണ്ട്. തെരഞ്ഞെടുപ്പ് കമ്മറ്റി മുതൽ പാർലമെന്ററി ബോർഡ് വരെയെന്നായിരുന്നു ജെപി നദ്ദയുടെ പ്രതികരണം. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വിശാലമായ ഇടമുണ്ട്.

Read Also: ഹാലോവീന്‍ ആഷോഘത്തിനിടെ ദക്ഷിണകൊറിയയില്‍ ദുരന്തം; തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു

എല്ലാവരേയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാൽ ഏത് പദവിയിലാണ് അവരെയെല്ലാം ഉൾപ്പെടുത്തേണ്ടതെന്ന് പാർട്ടിയാണ് തീരുമാനിക്കുന്നത്. ഞങ്ങൾ ആരെയും ഉപാധികളാൽ എടുക്കില്ല. ഞങ്ങൾ എല്ലാവരോടും പറയുന്നു, നിങ്ങൾ നിരുപാധികമായി വരണം, അതിനുശേഷം മാത്രമേ പാർട്ടി തീരുമാനിക്കൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: jp nadda invites kangana ranaut to bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here