അധ്യാപക നിയമന അഴിമതി; ബംഗാൾ മുൻ മന്ത്രിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതിക്കേസിൽ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. 14 ദിവസത്തേക്കാണ് അലിപ്പൂർ പ്രത്യേക സിബിഐ കോടതി കസ്റ്റഡി നീട്ടി നൽകിയത്. വെർച്വലായി ഹാജരാകാമെന്ന ചാറ്റർജിയുടെ അപേക്ഷ തള്ളിയ കോടതി നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
അസിസ്റ്റന്റ് അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സെൻട്രൽ സ്‌കൂൾ സർവീസ് കമ്മീഷൻ മുൻ ചെയർമാൻ സുബിരേഷ് ഭട്ടാചാരി ഉൾപ്പെടെ 12 പേർക്കെതിരെ തിങ്കളാഴ്ച സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കുറ്റപത്രം സമർപ്പിച്ചു. അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പാർത്ഥ ചാറ്റർജിയെ ജൂലൈ 23 ന് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് ഇയാളുടെ അടുത്ത സഹായിയായ അർപിത മുഖർജിയുടെ ഫ്ലാറ്റിൽ നിന്ന് കോടിക്കണക്കിന് രൂപ കണ്ടുകെട്ടി. ഇതിന് പിന്നാലെ അർപിത മുഖർജിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.
Story Highlights: Bengal Ex-Minister’s Judicial Custody Extended In Jobs Scam Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here