“ആരംഭിക്കലാമ…”; നർമ്മത്തിന്റെ കോമഡി ഉത്സവത്തിന് ഇന്ന് കൊടിയേറ്റം…

മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം മുഖം മിനുക്കി വീണ്ടും എത്തുകയാണ്. ഇന്ന് വൈകിട്ട് ഏഴ് മണി മുതല്‍ ആരംഭിക്കുന്ന വിസ്മയക്കാഴ്ചകളുമായാണ് കോമഡി ഉത്സവത്തിന് തിരിതെളിയുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാത്രി ഒൻപതു മണിക്കാണ് കോമഡി ഉത്സവം സംപ്രേഷണം ചെയ്യുന്നത്.
മിഥുന്‍ രമേഷ് അവതാരകനായിട്ടെത്തുന്ന ഷോ അവശ കലാകാരന്മാരെ സഹായിക്കുന്ന ഒന്നായിരുന്നു. വൈറല്‍ വീഡിയോകളിലൂടെ ശ്രദ്ധേയരായവരെ പരിപാടിയില്‍ എത്തിച്ചതോടെ കോമഡി ഉത്സവം ജനകീയമായി മാറി. ഈ വരവിലും കെട്ടിലും മട്ടിലും കൂടുതൽ വൈവിധ്യമുണ്ട്. വീണ്ടുമൊരു ചിരിപ്പൂരത്തിന് കൊടിയേറുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. അതേസമയം, വീണ്ടും പഴയ മുഖങ്ങൾ തന്നെ ഷോയുടെ ഭാഗമാകുന്ന സന്തോഷവും പ്രേക്ഷകർക്കുണ്ട്. അതേസമയം, മലയാളികൾക്ക് മനം മറന്നുല്ലസിക്കാൻ സകല കലകളുടെ മഹാമേള വീണ്ടും എത്തുമ്പോൾ ആവേശവും വാനോളമാണ്.
Read Also: ‘കണ്ണ് തള്ളി’ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ബ്രസീല്‍ സ്വദേശി
അഭിനേതാവ്, ഡബ്ബിംഗ് ആര്‍ടിസ്റ്റ് തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചതിന് ശേഷമായിരുന്നു മിഥുന്‍ രമേഷ് കോമഡി ഉത്സവത്തിൽ അവതാരകനായെത്തിയത്. അവതരണത്തില്‍ വേറിട്ട ശൈലിയായിരുന്നു താരം സ്വീകരിച്ചത്. ചരിത്രത്തിലാദ്യമായി ഒരരു അവതാരകന്റെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പ്രവര്‍ത്തനങ്ങളും തുടങ്ങിയതും മിഥുന്റെ പേരിലായിരുന്നു.
Story Highlights: Comedy Utsavam starts tonight at 7 pm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here