Advertisement

‘കണ്ണ് തള്ളി’ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി ബ്രസീല്‍ സ്വദേശി

October 31, 2022
Google News 1 minute Read

തങ്ങളുടെ കഴിവുകളിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് റെക്കോർഡുകൾ സ്വന്തമാക്കുന്നവരെ കുറിച്ച് നമുക്ക് അറിയാം. എന്നാൽ അപൂർവ്വമായൊരു ഗിന്നസ് റെക്കോർഡിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നമ്മൾ പലപ്പോഴായി പറയുന്ന ഒരു കാര്യമാണ് ‘എന്റെ കണ്ണ് തള്ളി പോയി’ എന്നൊക്കെ? തമാശയായും സിനിമകളിലുമെല്ലാം നമ്മൾ ഈ പ്രയോഗം കേട്ടിട്ടുണ്ട്. എന്നാല്‍ യഥാർഥ ജീവിതത്തിലും ‘കണ്ണ് തള്ളി’ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശി സിഡ്നി ഡെ കാര്‍വല്‍ഹോ മെസ്ക്വിറ്റ. കണ്ണ് ഏറ്റവും കൂടുതൽ പുറത്തേക്ക് തള്ളിച്ച പുരുഷൻ എന്ന റെക്കോര്‍ഡാണ് ടിയോ ചികോ എന്ന പേരിൽ അറിയപ്പെടുന്ന മെസ്ക്വിറ്റ സ്വന്തമാക്കിയിരിക്കുന്നത്.

മെസ്ക്വിറ്റയുടെ നേത്രഗോളം കണ്‍കുഴിയില്‍നിന്ന് 18.2 മില്ലിമീറ്റര്‍ (0.71 ഇഞ്ച്) പുറത്തേക്ക് വന്നു. അമേരിക്കക്കാരി കിം ഗുഡ്മാന്‍റെ പേരിലാണ് ഈ വിഭാഗത്തിലെ സ്ത്രീകളുടെ ലോക റെക്കോര്‍ഡ്. 12 മില്ലിമീറ്റര്‍ (0.47 ഇഞ്ച്) തന്‍റെ കണ്ണുകള്‍ പുറത്തേക്ക് തള്ളാന്‍ കിമ്മിന് സാധിക്കും. സാധാരണയില്‍ കവിഞ്ഞ് നേത്രഗോളം കണ്‍കുഴിയില്‍നിന്ന് പുറത്തേക്ക് തള്ളുന്ന ഗ്ലോബ് ല്യുക്സേഷന്‍ എന്ന അവസ്ഥയുള്ള ആളാണ് മെസ്ക്വിറ്റ. ഒന്‍പതാം വയസ്സിലാണ് തനിക്ക് കണ്ണ് പുറത്തേക്ക് തള്ളാനുള്ള ഈ കഴിവ് ഉണ്ടെന്ന് മെസ്ക്വിറ്റ തിരിച്ചറിഞ്ഞത്. അന്ന് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഇത് കാണിച്ച് മെസ്ക്വിറ്റ അമ്പരപ്പിച്ചിരുന്നു.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഇങ്ങനെ പ്രകടനത്തിനായി കണ്ണുകൾ പുറത്തേക്ക് തള്ളുമ്പോൾ കുറച്ച് സെക്കൻഡുകൾ നേരത്തേക്ക് കാഴ്ചശക്തി നഷ്ടമാകാറുണ്ടെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പുറത്തേക്ക് തള്ളിയ കണ്ണുമായി 20 മുതല്‍ 30 സെക്കൻഡ് വരെ നിൽക്കാൻ ഇദ്ദേഹത്തിനു സാധിക്കുമെന്ന് ഗിന്നസ് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. കണ്ണുകള്‍ക്ക് അയവ് നല്‍കാനായി മെസ്ക്വിറ്റ മരുന്നുകൾ ഒഴിക്കാറുണ്ട്. പ്രകടന സമയത്ത് കണ്ണുകള്‍ക്ക് പുകച്ചിലും അനുഭവപ്പെടാറുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here