Advertisement

സൊമാലിയയിൽ ഭീകരാക്രമണം: മരണം 100 കടന്നു

October 31, 2022
Google News 3 minutes Read
Death Toll in Somalia Attack Rises to at Least 100

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സൊമാലിയയിലെ ഇരട്ട കാർബോംബ് സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 100 കവി‍‍‍ഞ്ഞു. 300 പേർക്കു പരുക്കേറ്റതായും പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു ( Death Toll in Somalia Attack Rises to at Least 100 ).

Read Also: പലതവണ അവശനിലയിലായി, മരണ മൊഴിയിൽ പോലും ഗ്രീഷ്മയെ ഒറ്റുകൊടുത്തില്ല; കണ്ണു നനയിപ്പിക്കും ഷാരോൺ

തലസ്ഥാനമായ മൊഗാദിഷു ന​ഗരത്തിൽ ശനിയാഴ്ച പകൽ രണ്ടിന് വിദ്യാഭ്യാസ മന്ത്രാലയത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലാക്കാൻ ആംബുലൻസുകൾ എത്തിയപ്പോഴേക്കും രണ്ടാമത്തെ സ്ഫോടനവും നടന്നു. ഇതോടെ പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കെട്ടിടങ്ങളും റെസ്റ്റോറന്റുകളും കടകളുമെല്ലാം തകർന്നു വീണു. സ്ഫോടത്തിന്റെ ആഘാതത്തിലും കെട്ടിടം തകർന്നു വീണുമെല്ലാം അവിടെയുണ്ടായിരുന്നവർ മരണപ്പെടുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം അൽ ഖായിദ ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ അൽ ഷബാബിൽ ഏറ്റെടുത്തു.

Read Also: അരൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാലു പേർക്ക് പരിക്ക്

ആക്രമണത്തിൽ 300 ഓളം പേർക്ക് പരിക്കേറ്റു, മരണ സംഖ്യ വർധിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഹസൻ ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പരിക്കേറ്റവരെ ചികിത്സിക്കാൻ മരുന്നും ഡോക്ടർമാരേയും നൽകണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയും രക്തം ദാനം ചെയ്യാൻ നഗരവാസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.

Story Highlights: Death Toll in Somalia Attack Rises to at Least 100

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here