കർണാടകയിൽ നവജാത ശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞു

10 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു. പ്രസവശേഷം യുവതി വിഷാദരോഗിയായിരുന്നതായി പൊലീസ്. ഇരുപതുകാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. കർണാടകയിലെ സുള്ള്യയിലാണ് സംഭവം.
പ്രതി പവിത്രയ്ക്ക് ഒരു പെൺകുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. ഇതിന് വിപരീതമായി ആൺകുട്ടി ജനിച്ചു. ആഗ്രഹം നടക്കാത്തതിനെ തുടർന്ന് നവജാത ശിശുവിനെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഭർത്താവിൻ്റെ സഹോദരി നൽകിയ പരാതിയിൽ ആരോപിക്കുന്നു.
ഒക്‌ടോബർ 19ന് മംഗളൂരുവിലെ ആശുപത്രിയിൽ വച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം അസ്വസ്ഥയായിരുന്നുവെന്നും കുഞ്ഞിന് മുലപ്പാൽ പോലും നൽകിയില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ബംഗളൂരു സ്വദേശിയുമായുള്ള വിവാഹബന്ധം വേർപെടുത്തി ഒരു വർഷം കഴിഞ്ഞ് യുവതി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലാണ് ആൺകുഞ്ഞ് ജനിച്ചത്.
Story Highlights: Karnataka Woman Threw Her Baby In Well
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here