‘സായി ബാബ എല്ലാം കാണുന്നുവെന്ന് പ്രതീക്ഷിക്കുന്നു’; ടീം പ്രഖ്യാപനത്തിന് പിന്നാലെ പൃഥ്വി ഷാ

ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ലോകേഷ് രാഹുൽ എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. കൂടാതെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്ക് ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എന്നിവരും ഈ പരമ്പരയിൽ കളിക്കില്ല. നിരവധി യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും പൃഥ്വി ഷായ്ക്ക് ഇടം ലഭിച്ചിരുന്നില്ല.
ടീം പ്രഖ്യാപനത്തിന് പിന്നാലെ തരാം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വൈറലാകുന്നു. ‘സായി ബാബ എല്ലാം കാണുന്നുവെന്ന് പ്രതീക്ഷിക്കുന്നു’ – പൃഥ്വി ഷാ കുറിച്ചു. സെലക്ടർമാർ അദ്ദേഹവുമായി ബന്ധപ്പെടുന്നുണ്ടെന്നും, പൃഥ്വി ഷായ്ക്ക് ഉടൻ അവസരം ലഭിക്കുമെന്നും പ്രസ്താവിച്ചുകൊണ്ട് ചീഫ് സെലക്ടർ ചേതൻ ശർമ ഒഴിവാക്കൽ നടപടിയെ വിശദീകരിച്ചു. നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലും പൃഥ്വിയെ ഉൾപ്പെടുത്തിയിരുന്നില്ല.
2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരയിലാണ് ഷാ അവസാനമായി കളിച്ചത്. എന്നാൽ റൺസ് കണ്ടെത്താൻ ഷായ്ക്ക് കഴിഞ്ഞില്ല. 2022ലെ അഡ്‌ലെയ്ഡ് ടെസ്റ്റിന് ശേഷം അദ്ദേഹം ദേശീയ ടീമിനായി ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ടില്ല. ഒരു വർഷത്തിലധികമായി ടീമിന് പുറത്താണ്. ഐപിഎൽ 2022, ദുലീപ് ട്രോഫി, രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്.
Story Highlights: Prithvi Shaw shares cryptic post after India selection snub for NZ & Ban tour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here