Advertisement

ലോട്ടറി വിഷയത്തിൽ സുപ്രിംകോടതിയിൽ പുനഃപരിശോധന ഹർജി സമർപ്പിച്ച് സിക്കിം

October 31, 2022
Google News 2 minutes Read
Sikkim filed review petition lottery

ലോട്ടറി വിഷയത്തിൽ സുപ്രിം കോടതിയിൽ പുനഃപരിശോധന ഹർജി സമർപ്പിച്ച് സിക്കിം. കേരളത്തിന് അനുകൂലമായുള്ള സുപ്രിംകോടതിയുടെ ഉത്തരവിനെതിരെ ആണ് പുനഃപരിശോധന ഹർജി സമർപ്പിച്ചത് ( Sikkim filed review petition lottery ).

കേരളത്തില്‍ സിക്കിം ലോട്ടറി വില്‍പ്പനയ്ക്ക് നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സുപ്രിംകോടതി ശരിവച്ചിരുന്നു. സിക്കിം ലോട്ടറി വില്‍പ്പനയുടെ നികുതിയുമായ് ബന്ധപ്പെട്ട വിഷയത്തിലെ സുപ്രിം കോടതി ഉത്തരവ് ചോദ്യം ചെയതാണ് സിക്കിം സർക്കാരിന്റെ പുനഃപരിശോധന ഹർജി.

Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ

ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ നിയമം കൊണ്ടുവരാന്‍ അധികാരമുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബെഞ്ച് ആണ് അംഗീകരിച്ചത്.

2005ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നികുതിയിനത്തില്‍ ഈടാക്കിയ തുക സംസ്ഥാന സര്‍ക്കാര്‍ സിക്കിമിന് തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രിംകോടതി റദ്ദാക്കിയിരുന്നു. 250 കോടിയോളം രൂപയാണ് കേരളം നികുതിയായി പിരിച്ചിരുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹർജിയിലായിരുന്നു സുപ്രിം കോടതിയുടെ അനുകൂല ഉത്തരവ്. 2005ലാണ് പേപ്പര്‍ ലോട്ടറിയായ സിക്കിം ലോട്ടറിക്ക് കേരളം പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്. മൂല്യവര്‍ധിത നികുതി നിലവില്‍ വരുകയും ലോട്ടറി നറുക്കെടുപ്പിന് ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാക്കുകയും ചെയ്തതോടെയാണ് പ്രത്യേക നികുതി ഏര്‍പ്പെടുത്തിയത്.

2005ല്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്നുമായിരുന്നു ഹൈക്കോടതി ഉത്തരവ്.

Story Highlights: Sikkim filed review petition lottery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here