ഇരട്ട വിരല്‍ പരിശോധന ലൈംഗിക അതിക്രമത്തിന് തുല്യം; അന്താരാഷ്ട്ര തലത്തിലുള്ള നിയമങ്ങള്‍ എന്തൊക്കെയാണ്?

ലോകാരോഗ്യ സംഘടന തന്നെ ഇരട്ട വിരല്‍ പരിശോധന അധാര്‍മികമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന്റെ കാര്യത്തില്‍, കന്യാചര്‍മ്മത്തിന്റെ അന്വേഷണം മാത്രം എല്ലാം വെളിപ്പെടുത്തുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞത്. ഇരട്ട വിരല്‍ പരിശോധന മനുഷ്യാവകാശ ലംഘനമാകുകയും ഇരയ്ക്ക് വേദനയുണ്ടാക്കുകയും ചെയ്യും. ഇത് ലൈംഗിക അതിക്രമം പോലെയാണ്, ഇര വീണ്ടും ആ പീഡനം അനുഭവിക്കേണ്ടി വരുന്നു. ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ഇരട്ട വിരല്‍ പരിശോധന നിരോധിച്ചിട്ടുണ്ട്. ( Two-finger test equals sexual assault WHO ).
ഇരട്ട വിരല്‍ പരിശോധന സ്വകാര്യത അവകാശ ലംഘനമാണ്. 2013 ന് ശേഷം പല കേസുകളിലും ഇരട്ട വിരല്‍ പരിശോധന അനാവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. ഈ പരിശോധനയ്ക്ക് വിധേയയാകുന്ന പെണ്‍കുട്ടിയുടെയോ സ്ത്രീയുടെയോ സ്വകാര്യത, അന്തസ്സ്, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട അവകാശങ്ങളുടെ ലംഘനമാണ് അത്. മാത്രമല്ല ഇരട്ട വിരല്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലൈംഗികതയ്ക്കുള്ള സമ്മതം തെളിയിക്കാനാവില്ല.
Read Also: ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുത്; സുപ്രധാന വിധിയുമായി സുപ്രിംകോടതി
ബലാത്സംഗത്തെ അതിജീവിച്ചവരിൽ രണ്ട് വിരൽ പരിശോധന നടത്തരുതെന്ന സുപ്രിം കോടതിയുടെ സുപ്രധാന വിധിയാണ് അല്പം മുമ്പ് പുറത്തുവന്നത്. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കുന്നു. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പ്രാകൃതമായ പരിശോധനാ രീതിയാണിത്. ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്.
അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയാണ് രണ്ട് വിരൽ പരിശോധനയെന്ന് കോടതി വിലയിരുത്തി. ഇത്തരം പരിശോധനകൾ പാടില്ലെന്ന് എല്ലാ ആശുപത്രികൾക്കും നിർദേശം നൽകണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. സ്ത്രീകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരലുകൾ കയറ്റി മസിലുകളുടെ ബലം നോക്കി കന്യകാത്വം പരിശോധിക്കുന്നതാണ് ഈ രീതി. ശാസ്ത്രീയ അടിത്തറയില്ലാത്ത ഈ പരിശോധന നിർബാധം തുടർന്നു വരികയാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
ഒരു ബലാത്സംഗ കേസില്‍ ഒരു സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ ലൈംഗികചരിത്രം പ്രശ്നമല്ലെന്ന് സുപ്രീം കോടതി ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇവിടെ അത് സമ്മതത്തിന്റെ ഒരു കാര്യം മാത്രമാണ്. ഏത് തലത്തിലാണ്, ഏത് അവസ്ഥയിലാണ് ആ സമ്മതം നല്‍കിയത്, എന്ന് കാണേണ്ടതുണ്ട്. ഇരട്ട വിരല്‍ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള ഫലങ്ങള്‍ സാങ്കല്‍പ്പികവും വ്യക്തിപരവുമായ അഭിപ്രായമാണെന്നാണ് സുപ്രീം കോടതിയുടെ വിലയിരുത്തല്‍.
Story Highlights: Two-finger test equals sexual assault WHO
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here