Advertisement

ദേശീയ യൂത്ത് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

November 1, 2022
Google News 2 minutes Read

സാമൂഹ്യ സേവന രംഗത്തും വികസന പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുന്ന യുവജന സംഘടനകള്‍ക്കുള്ള 2020-21 വര്‍ഷത്തെ ദേശീയ യൂത്ത് അവാര്‍ഡിന് കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം നോമിനേഷന്‍ ക്ഷണിച്ചു. ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും വ്യക്തികളെയും സന്നദ്ധ സംഘടനകളെയും യുവജനക്ഷേമ വകുപ്പ് സെക്രട്ടറി ചെയര്‍മാനായുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിച്ച് കേന്ദ്ര മന്ത്രാലയത്തിലേക്ക് ശുപാര്‍ശ ചെയ്യും.

അപേക്ഷകള്‍ നവംബര്‍ മൂന്നിന് മുമ്പായി മെമ്പര്‍ സെക്രട്ടറി, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, കുടപ്പനകുന്ന്. പി.ഒ, തിരുവനന്തപുരം – 43 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https://awards.gov.in/ ഫോണ്‍ : 0471-2733139,2733602,2733777.

Story Highlights: Applications are invited for the National Youth Award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here