മ്യൂസിയത്ത് വനിത ഡോക്ടറെ ആക്രമിച്ച കേസ്; മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം മ്യൂസിയത്ത് വനിത ഡോക്ടറെ ആക്രമിച്ച കേസില്‍ പൊലീസ് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. ഒരു മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറെയാണ് ചോദ്യം ചെയ്യുന്നത്. സംശയങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇയാളെ ഇന്നലെ മുതല്‍ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മുതല്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഡ്രൈവറെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ടാക്‌സി ഓട്ടം കഴിഞ്ഞു മടങ്ങി തിരുവനന്തപുരത്തെത്തിയ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍
എടുത്തു. നിലവില്‍ കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അക്രമി സഞ്ചരിച്ച വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസിന് ചില നിര്‍ണായക വിവരം ലഭിച്ചിരുന്നു.
Read Also: മ്യൂസിയത്തിലെ അതിക്രമം; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്
മ്യൂസിയത്തില്‍ വനിതാ ഡോക്ടറെ ആക്രമിച്ച ആള്‍ തന്നെയാണ് കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചു കയറിയതെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. പൊലീസ് നിഗമനം ഇങ്ങനെയാണ്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം ടെന്നീസ് ക്ലബിന് സമീപം വാഹനം നിര്‍ത്തിയിട്ട ശേഷം നടന്നു പോയാണ് അക്രമി കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമം കാട്ടിയത്. അതിന് ശേഷം വാഹനമെടുത്ത് മ്യൂസിയത്തില്‍ എത്തി. തുടര്‍ന്നാണ് വനിതാ ഡോക്ടര്‍ക്കു നേരെ ലൈഗിംകാതിക്രമം നടത്തി. അവിടെ നിന്ന് വീണ്ടും നഗരത്തിലെ പല വഴികളിലൂടെ സഞ്ചരിച്ച് ഇയാള്‍ വാഹനവുമായി പോയത് ടെന്നീസ് ക്ലബിന് സമീപത്തേക്കാണ്. പിറ്റേന്ന് രാവിലെ ഇവിടെ നിന്ന് വാഹനം എടുത്തു കൊണ്ടു പോകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
Story Highlights: female doctor attack case minister’s personal staff’s driver to be questioned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here