Advertisement

‘നല്ലൊരു മഴ പെയ്താൽ കൊച്ചി ഇന്നും മുങ്ങും’; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

November 1, 2022
Google News 2 minutes Read
kerala hc against kochi water logging

കൊച്ചിയിലെ വെള്ളക്കെട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നല്ലൊരു മഴ പെയ്താൽ കൊച്ചി ഇന്നും മുങ്ങുമെന്ന് കോടതി കുറ്റപ്പെടുത്തി. ഓടകളിലൂടെ വെള്ളം ഒഴുകി പോകുന്നില്ലെന്നും ഓടകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി വേണമെന്നും കോടതി ഉത്തരവിട്ടു. ഇതിനിടെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓടകളിലെ വെളളമൊഴുക്ക് തടസ്സപ്പെടും വിധം മാലിന്യമൊഴുക്കിയ 5 ഹോട്ടലുകൾ നഗരസഭ അടപ്പിച്ചു. ( kerala hc against kochi water logging )

അതിരൂക്ഷമായ വിമർശനമാണ് കൊച്ചിയിലെ വെള്ളക്കെട്ടിൽ ഹൈക്കോടതി ഇന്നും നടത്തിയത്. നല്ലൊരു മഴ പെയ്താൽ കൊച്ചി ഇന്നും മുങ്ങും. ഓടകളിലൂടെ വെള്ളം ഒഴുകി പോകുന്നില്ലെന്നും ഓടകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി വേണമെന്നും കോടതി ഉത്തരവിട്ടു. അഴുക്കുചാലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ വൃത്തിയാക്കാനും കോർപ്പറേഷനോട് കോടതി ആവശ്യപ്പെട്ടു.

ഇതിനിടെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓടകളിലെ വെളളമൊഴുക്ക് തടസ്സപ്പെടും വിധം മാലിന്യമൊഴുക്കിയ 5 ഹോട്ടലുകൾ നഗരസഭ അടപ്പിച്ചു. എം.ജി. റോഡിലെ 5 ഹോട്ടലുകൾക്കെതിരെയാണ് നടപടി. തുലാമഴ കണക്കിലെടുത്ത് അടിയന്തിര നടപടികൾക്കും നഗരസഭയിൽ ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി. കോർപ്പറേഷൻ എഞ്ചിനീയറിംഗ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സ്‌ക്വാഡുകൾക്ക് രൂപം നൽകി. എം.ജി. റോഡിലെ കാനകളിൽ തുടർച്ചയായ ക്ലീനിംഗ് നടത്തുവാനും നടപടിയായിട്ടുണ്ട്.

Story Highlights: kerala hc against kochi water logging

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here