മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

മുസ്ലിം ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിന് ഇന്ന് തുടക്കമാകും. ഇന്ന് തുടങ്ങി നവംബർ മുപ്പതിന് സമാപിക്കുന്ന രീതിയിൽ ഒരു മാസം നീണ്ട് നിൽക്കുന്നതാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ. ഡിജിറ്റലായി മെമ്പർമാരുടെ വിവരങ്ങൾ ശേഖരിക്കുന്ന രീതിയിലാണ് ഇത്തവണത്തെ അംഗത്വ വിതരണമെന്ന പ്രത്യേകത കൂടിയുണ്ട്.
പാർട്ടി അംഗങ്ങളുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുന്നതാകും ഡിജിറ്റൽ അംഗത്വ രജിസ്ട്രേഷൻ. അംഗത്വ വിതരണത്തിന് പിന്നാലെ ശാഖാ തലം മുതൽ പാർട്ടി പുനസംഘടനയുണ്ടാകും. തുടർന്ന് അടുത്ത വർഷം മാർച്ചിൽ സംസ്ഥാന കമ്മറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയുമാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്. അംഗത്വ വിതരണത്തിൻറെ സംസ്ഥാന തല ഉദ്ഘാടനം പാർട്ടി സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
Story Highlights: muslim league membership campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here