Advertisement

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു

November 1, 2022
Google News 4 minutes Read

നടി രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാനഡയില്‍ വച്ചാണ് സംഭവം. മക്കളെ സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെ രംഭയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിസാര പരുക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടെങ്കിലും മൂത്ത മകള്‍ സാഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് നടി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.(rambha and her children injured in car accident)

സ്‍കൂളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുമ്പോള്‍ ഞങ്ങളുടെ കാറിനെ മറ്റൊരു കാര്‍ ഇടിച്ചു. ഞാനും കുട്ടികളും മുത്തശ്ശിയും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു, എന്റെ കുഞ്ഞ് സാഷ ഇപ്പോഴും ആശുപത്രിയിലാണ്. മോശം ദിവസവും മോശം സമയവും. ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കൂ. നിങ്ങളുടെ പ്രാര്‍ഥന ഞങ്ങള്‍ക്ക് വലിയ കാര്യമാണ് എന്നും രംഭ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.

Read Also: ഷാരോൺ കൊലപാതകം; ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പ്രതികൾ, ഇരുവരും കസ്റ്റഡിയിൽ

കാനഡയില്‍ വെച്ച് അപകടത്തില്‍ പെട്ട കാറിന്റെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന മകളുടെയും ഫോട്ടോകളും രംഭ പങ്കുവെച്ചിട്ടുണ്ട്. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഥനെ വിവാഹം കഴിച്ചതിനു ശേഷം കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് നടി. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമുള്‍പ്പെടെ മൂന്നു മക്കളാണ് രംഭക്ക്.

Story Highlights: rambha and her children injured in car accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here