Advertisement

വിമതര്‍ക്കെതിരെ നടപടി തുടര്‍ന്ന് ബിജെപി; ഹിമാചലില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റിനെ പുറത്താക്കി

November 2, 2022
Google News 3 minutes Read

ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് എതിരെ വിമത ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാവിനെ പുറത്താക്കി ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്‍റ് രാം സിങ്ങിനെയാണ് ബിജെപി പുറത്താക്കിയത്. രാം സിംങ് അടക്കം ഒരാഴ്ചയ്ക്കിടെ ബിജെപിയില്‍ നിന്ന് ആറ് പേരാണ് വിമത ശബ്ദമുയര്‍ത്തയിതിനെ തടര്‍ന്ന് പുറത്തായത്. നാല് മുന്‍ എംഎല്‍എമാരും ഒരു എംപിയുമടക്കം അഞ്ച് വിമതരെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. (BJP expels state vice-president for contesting against official candidate)

പാര്‍ട്ടി ടിക്കറ്റ് നിരസിച്ചതോടെ രാം സിംങ് കുളു മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കുളുവില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെയാണ് രാം സിങ് പത്രിക സമര്‍പ്പിച്ചത്.

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

ആറ് വർഷത്തേക്കാണ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പക്ഷേ ഇവർ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നത് മണ്ഡലങ്ങളിൽ ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയർത്തും. ഭരണ വിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലില്‍ ബിജെപി സംസ്ഥാനത്ത് നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു.

Story Highlights: BJP expels state vice-president for contesting against official candidate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here