‘അപ്പയുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ജോഡോ യാത്രയില്‍’; കുറിപ്പുമായി ചാണ്ടി ഉമ്മന്‍

ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയായി വീണ്ടും യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മന്‍. വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിദേശത്തേക്ക് പോകുന്നതിനിടെയാണ് മകന്‍ ചാണ്ടി ഉമ്മന്‍ വീണ്ടും ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. അപ്പയുടെ നിര്‍ന്ധത്തിന് വഴങ്ങിയാണ് ഒരിക്കല്‍കൂടി ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതെന്ന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.(chandy oommen again in jodo yatra)
ഈ ആഴ്ച തന്നെ അപ്പ വിദേശത്തേക്ക് പോകും. അദ്ദേഹത്തോടൊപ്പം ഒരു മകനെന്ന നിലയില്‍ തനിക്കും പോകേണ്ടതുണ്ട്. വിദേശത്തേയ്ക്ക് പോകും വരെയെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറരുത് എന്നുള്ളതാണ് അപ്പയുടെ നിര്‍ബന്ധം. അപ്പയുടെ വാക്കുകള്‍ ഇതുവരെ അനുസരിയ്ക്കാതിരുന്നിട്ടില്ല. അതുകൊണ്ടാണ് മനസ്സ് അവിടെ നിര്‍ത്തിക്കൊണ്ട് ഇന്ന് യാത്രയുടെ ഭാഗമാകുന്നതെന്ന് ചാണ്ടി ഉമ്മന്‍ കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്;
‘അപ്പായുടെ നിര്‍ബന്ധത്തിന് വഴങ്ങി വീണ്ടും ഞാന്‍ ഭാരത് ജോഡോ യാത്രയിലെത്തി. അപ്പ ഇങ്ങനെയാണ്. വിദഗ്ദ്ധ ചികിത്സക്കായി ഈ ആഴ്ച വിദേശത്തേയ്ക്ക് അദ്ദേഹത്തിന് പോകണം. അതുവരെയും കൂടെ നില്‍ക്കുകയും വിദേശത്തേയ്ക്ക് അപ്പായെ അനുഗമിയ്ക്കുകയും ചെയ്യുക എന്നുള്ളത് മകനെന്ന നിലയില്‍ എന്റെ കടമയാണ്. പക്ഷെ അപ്പായുടെ പിടിവാശി വിദേശത്തേയ്ക്ക് പോകും വരെയെങ്കിലും ഏറ്റെടുത്ത ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറരുത് എന്നുള്ളതാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ചില നവമാധ്യമ വാര്‍ത്തകള്‍ എന്നെ മാനസികമായി തളര്‍ത്തിയിരുന്നു. അതിനും അപ്പായ്ക്ക് ഒറ്റ മറുപടിയെ എന്നോട് പറയാനുണ്ടായിരുന്നുള്ളൂ. മനസ്സിനെ തളര്‍ത്താന്‍ പലരും പല വഴികളിലും ശ്രമിക്കും. തളര്‍ന്നാല്‍ നമ്മള്‍ കഴിവില്ലാത്തവനാണ് എന്ന് കരുതണം. പിന്നെ സ്ഥിരമായ അപ്പായുടെ ശൈലിയും. മനസാക്ഷിയുടെ കോടതിയില്‍ നമ്മള്‍ ചെയ്യുന്നത് ശരിയാണോ എന്ന് നോക്കിയാല്‍ മതി. അപ്പ ഏതൊക്കെ വിഷയത്തില്‍ അങ്ങനെ പറഞ്ഞിട്ടുണ്ടോ, അതെല്ലാം ശരിയെന്ന് കാലവും തെളിയിച്ചിട്ടുണ്ട്.
Read Also: ചികിത്സയ്ക്കുവേണ്ടി ഉമ്മൻ ചാണ്ടി ജർമ്മനിയിലേക്ക്
കുടുംബത്തിനെതിരെ ഇപ്പോള്‍ വന്ന ആരോപണങ്ങള്‍ക്കെതിരെ നിയമനടപടികള്‍ തേടണം എന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ മനസാക്ഷിയുടെ കോടതിയില്‍ തീരുമാനം ദൈവത്തിന് തന്നെ വിടുന്നതാണ് നല്ലത് എന്നാണ് വിധിച്ചതും. നാടിന് അദ്ദേഹം ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ എനിക്ക് അത് എന്റെ അപ്പയാണ്. അപ്പ പറഞ്ഞ ഒരു കാര്യങ്ങളും ഞാന്‍ ഇന്നേവരെ അനുസരിയ്ക്കാതിരുന്നിട്ടില്ല. അതുകൊണ്ടാണ് എന്റെ മനസ്സ് അവിടെ നിര്‍ത്തിക്കൊണ്ട് ഞാന്‍ ഇന്ന് യാത്രയുടെ ഭാഗമാകുന്നതും.
അപ്പായുടെ ചെറിയ ശാരീരിക ബുദ്ധിമുട്ടിനെ സ്വന്ത കൂടപ്പിറപ്പിന്റെ ബുദ്ധിമുട്ടുകളെപ്പോലെ കണ്ട് ഓടിവന്നവരും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടവരും, സുമനസ്സുകളുടെ ആശങ്ക പരിഹരിയ്ക്കാന്‍ വാര്‍ത്തകള്‍ നല്‍കിയ മാധ്യമ സുഹൃത്തുക്കളും ഞങ്ങള്‍ അറിയാതെ അപ്പയ്ക്കായ് പ്രാര്‍ത്ഥിച്ചവരും, മനസ്സുകൊണ്ട് പ്രാര്‍ത്ഥനയില്‍ മുഴുകിയവരും അങ്ങനെ എത്രയോ പേര്‍. എല്ലാbരോടും കടപ്പാടുകള്‍ മാത്രം. ഈ വിഷയത്തെപ്പോലും നവമാധ്യമങ്ങളിലൂടെ സ്വന്തം പബ്ലിസിറ്റിയ്ക്കായ് ഉപയോഗിച്ചവരോട് പരിഭവങ്ങളില്ല. അതുകണ്ട് സന്തോഷിച്ചവരോട് പരാതികളില്ല’.
Story Highlights: chandy oommen again in jodo yatra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here