Advertisement

മേഘാലയ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

November 2, 2022
Google News 8 minutes Read

മേഘാലയ മുഖ്യമന്ത്രി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ് നടത്തി. മോശം കാലാവസ്ഥയെ തുടർന്നാണ് അടിയന്തര ലാൻഡിങ്ങെന്നാണ് ലഭ്യമാകുന്ന വിവരം. മുഖ്യമന്ത്രി കോൺറാഡ് സാങ്മ സുരക്ഷിതനാണ്. ഹെലികോപ്റ്റർ ക്യാപ്റ്റനും പൈലറ്റിനും കോൺറാഡ് സാങ്മ നന്ദി പറഞ്ഞു.

Read Also: ട്വിറ്ററിന്റെ മാറ്റങ്ങള്‍ക്ക് ഇന്ത്യന്‍ വംശജന്റെ സഹായം തേടി മസ്‌ക്; ആരാണ് ശ്രീറാം കൃ്ഷണന്‍?

ഉമിയം തടാകത്തിന് സമീപമുള്ള യൂണിയൻ ക്രിസ്ത്യൻ കോളജിലാണ് (യുസിസി)
ഹെലി​കോപ്റ്റർ അടിയന്തരമായി ഇറക്കിയത്. തന്റെ മണ്ഡലമായ ഗാരോ ഹിൽസിൽ ഔദ്യോഗിക സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സാങ്മ. തന്റെ ഹെലികോപ്റ്റർ ഉമിയത്തിൽ അടിയന്തരമായി ഇറക്കിയ ശേഷം യുസിസി കാമ്പസിലെ പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ചതായും യുസിസി കാന്റീനിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചതായും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Story Highlights: Meghalaya CM Conrad Sangma’s chopper makes emergency landing in Umiam due to bad weather

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here