റാഗിങ്ങിൽ വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവം; 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

നാദാപുരത്ത് കോളജിൽ ഉണ്ടായ റാഗിങ്ങിനിടെ ഒന്നാം വർഷ വിദ്യാർത്ഥിയുടെ കർണപടം തകർന്ന സംഭവത്തിൽ 9 സീനിയർ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസ് എടുത്തു. സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ നിഹാൽ ഹമീദിന്റെ കർണപടമാണ് തകർന്നത്. നാദാപുരം പൊലീസ് ആണ് കേസ് എടുത്തത്. ( nadapuram ragging case against students )
കോഴിക്കോട് നാദാപുരത്ത് റാഗിംഗിൽ വിദ്യാർത്ഥിയുടെ കർണ്ണപടം തകർന്നത് ഇന്നലെയാണ്. നാദാപുരം എംഇടി കോളജിൽ ഒക്ടോബർ 26നാണ് സംഭവം ഉണ്ടായത്. നാദാപുരം സ്വദേശി നിഹാൽ ഹമീദിന്റ ഇടത് ചെവിയുടെ കർണ്ണപടമാണ് തകർന്നത്.
15 അംഗ സംഘമാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ രക്ഷിതാക്കൾ പൊലീസിലും കോളജ് അധികൃതർക്കും പരാതി നൽകിയിരുന്നു.
Story Highlights: nadapuram ragging case against students
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!