Advertisement

‘വാക്ക്​ പ്രചരിപ്പിക്കുക’; ഷാർജ അന്താരാഷ്​ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

November 2, 2022
Google News 2 minutes Read

ഷാർജ അന്താരാഷ്​ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കമാകും. പുസ്തകോത്സവത്തിന്റെ 41​-ാം എഡിഷനിൽ ഇന്ത്യയിൽ നിന്നടക്കം പ്രഗത്ഭരായ എഴുത്തുകാരും ചിന്തകരും പങ്കെടുക്കും. ഇറ്റലിയാണ് ഈ വർഷത്തെ അതിഥി രാജ്യം. 12 ദിവസം നീളുന്ന പുസ്തകോത്സവത്തിൽ 95 രാജ്യങ്ങളിൽ നിന്നായി​ 2213 പ്രസാധകരെത്തും​. ‘വാക്ക്​ പ്രചരിപ്പിക്കുക’ എന്ന പ്രമേയത്തിലാണ്​​ മേള സംഘടിപ്പിക്കുന്നത്. ആകെ 1047 പരിപാടികളാണ് നടക്കുക. ഇതിന്​ 57 രാജ്യങ്ങളിലെ 129 അതിഥികളാകും നേതൃത്വം നൽകുക. പത്ത് രാജ്യങ്ങളിൽ നിന്നുളള പ്രസാധകരും പുസ്തക മേളയിൽ പങ്കെടുക്കും.(sharjah international book festival)

Read Also: കുറുവന്‍കോണത്ത് വീട്ടില്‍ കയറി അതിക്രമം നടത്തിയ പ്രതി പിടിയില്‍

കേരളത്തിൽ നിന്നും സാഹിത്യ, ചലച്ചിത്ര, സാസ്കാരിക മേഖലകളിൽ നിന്നുളളവർ പുസ്തക മേളയിൽ പങ്കെടുക്കും. സുനിൽ പി. ഇളയിടം, നടൻ ജയസൂര്യ അബ്​ദുസ്സമദ്​ സമദാനി എംപി, ടി എൻ പ്രതാപൻ എംപി, എംകെ മുനീർ എംഎൽഎ, കോൺഗ്രസ്​ നേതാവ് എംഎം ഹസൻ എന്നിവരാണ് കേരളത്തിൽ നിന്ന് എത്തിച്ചേരുക. നവംബർ 10നാണ് ​ജയസൂര്യ എത്തുക. നവംബർ 12ന് പോപ് ​ഗായിക ഉഷ ഉതുപ് തന്‍റെ ആത്മകഥയെക്കുറിച്ച് വായനക്കാരുമായി സംവദിക്കും.

Story Highlights: sharjah international book festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here